വാളയാറിൽ 30 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ - 3 youths nabbed with 30 kg cannabi
കൊല്ലം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ കഞ്ചാവ് വില്‌പനക്കാർക് നൽകാനാണ് പ്രതികൾ കഞ്ചാവു കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
പാലക്കാട്: വാളയാറിൽ 30 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊല്ലം സ്വദേശികളായ ഷാൻ (19), മുഹമ്മദ് ഷെഫിൻ (20), ഇടുക്കി സ്വദേശിയായ മാർലോൺ മാനുവൽ (24) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ എ.രമേശിൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും പാലക്കാട് എക്‌സൈസ് റേഞ്ച് ടീമും സംയുക്തമായി വാളയാറിൽ നടത്തിയ വാഹന പരിശോധനയിലാണ് ആന്ധ്രയിൽ നിന്ന് ബസിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി സംഘം പിടിയിലായത്.
കൊല്ലം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ കഞ്ചാവ് വില്‍പനക്കാർക്ക് നൽകാനാണ് പ്രതികൾ കഞ്ചാവു കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. പിടിയിലായ മാർലോസ് മാനുവൽ എറണാകുളം ജില്ലയിലെ വിവിധ എക്‌സൈസ് കേസുകളിൽ പ്രതിയാണ്. പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയിൽ 30 ലക്ഷത്തോളം വിലവരും.