കണ്ണൂര്‍: വഞ്ചിയം വനമേഖലയില്‍ എക്‌സൈസ് നടത്തിയ തിരച്ചിലില്‍ വ്യാജ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 200 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെത്തി. മലമുകളിൽ ഷെഡ് കെട്ടിയ നിലയിലാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്. ആരെയും പിടികൂടിയില്ല.
വഞ്ചിയത്ത് 200 ലിറ്റര്‍ വാഷ് പിടികൂടി - കണ്ണൂർ
ഓണകാലത്തെ വ്യാജമദ്യ വിതരണം തടയാന്‍ എക്സൈസ് കമ്മീഷണർ രൂപീകരിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായുള്ള റെയ്ഡിനിടെയാണ് വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്
![വഞ്ചിയത്ത് 200 ലിറ്റര്‍ വാഷ് പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4387769-thumbnail-3x2-vatt.jpg)
http://10.10.50.85:6060///finalout4/kerala-nle/finalout/09-September-2019/4387769_vyajavatt.mp4
വഞ്ചിയത്ത് 200 ലിറ്റര്‍ വാഷ് പിടികൂടി
ഓണകാലത്തെ വ്യാജമദ്യ വിതരണം തടയാന്‍ എക്സൈസ് കമ്മീഷണർ രൂപീകരിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായാണ് ശ്രീകണ്ഠാപുരം റെയ്ഞ്ച് പ്രിവന്‍റീവ് ഓഫീസർ പി.സി വാസുദേവനും സംഘവും തിരച്ചിലിനിറങ്ങിയത്. വാഷും മറ്റ് തൊണ്ടിമുതലുകളും സംഭവ സ്ഥലത്ത് എക്‌സൈസ് സംഘം നശിപ്പിച്ചു. നിരവധി വാറ്റ് കേന്ദ്രങ്ങളുള്ള മേഖലയാണ് വഞ്ചിയം വനമേഖല. പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ എക്സൈസ് ആരംഭിച്ചിട്ടുണ്ട്.
Last Updated : Sep 9, 2019, 9:11 PM IST