കൊല്‍ക്കത്ത:കൊവിഡ്-19 മരിച്ചയാളുടെ മൃതദേഹം രഹസ്യമായി മറവ് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ടീസ്റ്റ നദിക്കരയില്‍ സാല്‍കുമറത്ത് പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാനായി പൊലീസ് സംഘം രാത്രിയോടെ മണ്ണുമാന്തി യന്ത്രവുമായി എത്തുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ പൊലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കത്തിലായി. തര്‍ക്കം മൂത്തത്തോടെ പൊലീസ് വെടി ഉതിര്‍ത്തു.
പശ്ചിമ ബംഗാളില്‍ സംഘര്‍ഷം; 20 പൊലീസുകാര്‍ക്ക് പരിക്ക് - Alipurduar
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാനായി പൊലീസ് സംഘം രാത്രിയോടെ മണ്ണുമാന്തി യന്ത്രവുമായി എത്തുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാര്‍ നടപടിക്കെതിരെ രംഗത്തെത്തി.
പ്രദേശവാസിയായ ഒരു യുവാവിന് വെടിവെപ്പില്‍ പരിക്കേറ്റു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ ജനങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അമിതവ മൈതി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് വെടി ഉതിര്‍ത്തതെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
20 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരതരമാണെന്നും ഡി.ജി.പി വീരേന്ദര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കണം. അവര്‍ പ്രശ്നത്തില്‍ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 751 പേരെയാണ് വിവിധ കേസുകളിലായി കൊല്‍ക്കത്തിയില്‍ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.