ബിഹാറില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം - പാട്ന ലേറ്റസ്റ്റ്ന്യൂസ്
ബുധനാഴ്ചയാണ് 45 യാത്രക്കാരുമായി യാത്രപുറപ്പെട്ട ബസ് ഡുമാര്‍ ഗ്രാമത്തിന് സമീപം എന്‍എച്ച് 31ല്‍ അപകടത്തില്‍പ്പെട്ടത്
പാട്ന: കതിഹാര്‍ ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് 45 യാത്രക്കാരുമായി യാത്രപുറപ്പെട്ട ബസ് ഡുമാര്‍ ഗ്രാമത്തിന് സമീപം എന്‍എച്ച് 31ല്‍ അപകടത്തില്‍പ്പെട്ടത്. സിലിഗുരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ബസ് യാത്രിക്കാര്‍ പറഞ്ഞു. വേഗത നിയന്ത്രിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.