കേരളം

kerala

ETV Bharat / jagte-raho

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റില്‍ - rape

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്‌ജിൽ വെച്ചാണ് 18 വയസുകാരിയെ പീഡിപ്പിച്ചത്. നവമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് പിടിയിൽ  വിവാഹ വാഗ്‌ദാനം നൽകി പീഡനം  കോഴിക്കോട്  കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌  നവമാധ്യമം  18 year old girl raped  rape  crime news
വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് അറസ്റ്റില്‍

By

Published : Sep 8, 2020, 9:54 AM IST

Updated : Sep 8, 2020, 12:37 PM IST

കോഴിക്കോട്‌:നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പേരാമ്പ്ര പാലേരി സ്വദേശിനിയായ 18 വയസുകാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ്‌ അറസ്റ്റില്‍. തിരുവനന്തപുരം മലയൻകീഴ് സ്വദേശി വിമൽകുമാർ (38) ആണ് പിടിയിലായത്. നാദാപുരം എ.എസ്.പി അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പാലക്കാട് വെച്ച് പ്രതിയെ പിടികൂടിയത്.

2019 ജൂൺ പത്തിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി കോഴിക്കോട് എത്തിച്ച പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വർണമാല കൈക്കലാക്കിയ ശേഷം യുവാവ് മുങ്ങി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പേരാമ്പ്ര പൊലീസ് ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പ്രതിയുടെ ടവർ ലൊക്കേഷന്‍ പിന്തുടർന്ന് പാലക്കാട് തൃത്താലയിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ കെ. പ്രദീപൻ, പി.കെ ബാലകൃഷ്ണൻ, പ്രേമൻ, എസ്.സി.പി.ഒമാരായ സദാനന്ദൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Last Updated : Sep 8, 2020, 12:37 PM IST

ABOUT THE AUTHOR

...view details