ഹരിയാന: ലോക് ഡൗണ്‍ നീട്ടിയതോടെ ആംബുലന്‍സില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ആംബുലന്‍സുകളിലായി എത്തിയവരാണ് ബാദ്ഷാപൂര്‍ ചെക് പോസ്റ്റില്‍ പൊലീസിന്‍റെ പിടിയിലായത്. സോഹ്ന, പല്‍വള്‍, മതുര വഴി ബിഹാറിലേക്കാണ് ഇവര്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചതെന്ന് ഗുഡ്ഗാവ് എ.സി.പി പ്രീത് പാല്‍ സിംഗ് പറഞ്ഞു.
ആംബുലന്‍സില്‍ ബിഹാറിലേക്ക് കടക്കാന്‍ ശ്രമിച്ച 16 പേർ ഹരിയാനയില്‍ അറസ്റ്റിലായി - ഹരിയാന
രണ്ട് ആംബുലന്‍സുകളിലായി എത്തിയവരാണ് ബാദ്ഷാപൂര്‍ ചെക് പോസ്റ്റില്‍ പൊലീസിന്‍റെ പിടിയിലായത്. സോഹ്ന, പല്‍വള്‍, മതുര വഴി ബീഹാറിലേക്കാണ് ഇവര്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചതെന്ന് ഗുഡ്ഗാവ് എ.സി.പി പ്രീത് പാല്‍ സിംഗ് പറഞ്ഞു.
ചെക് പോസ്റ്റിലെത്തിയ ആംബുലന്‍സ് പൊലീസ് തടയുകയായിരുന്നു. ശേഷം രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഒരു സ്വകാര്യ ആശുപത്രിയുടെ കുറിപ്പും മറ്റ് രേഖകളും ഇവര്‍ ഹാജരാക്കി. കുറിപ്പില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറില്‍ തെറ്റ് കണ്ടെത്തിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. ബിഹാറിലേക്ക് മടങ്ങാനാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്ന് യാത്രക്കാര്‍ പൊലീസിനേട് പറഞ്ഞു. ഒരാളില്‍ നിന്നും 7000 രൂപ വാങ്ങിയാണ് ആംബുലന്‍സ് ഡ്രൈവര്‍ യാത്രാ സൗകര്യം ഒരുക്കിയത്.
ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സത്യം സിംഗ്, ബ്രജേഷ്, ശിവം, അശോക്, അഖിലേഷ് പാണ്ഡെ, പ്രഭുരാജ്, ഓം പ്രകാശ്, അവധ് കിഷോർ, പ്രേം ചന്ദ്, മഹേന്ദ്ര റാം, സാഹിബ് യാദവ്, അജയ്, രാമായൻ റാം, സഞ്ജയ്, മോഹിത്, കലു, ധരംവീർ എന്നിവരാണ് അറസ്റ്റിലായത്.