കേരളം

kerala

ETV Bharat / jagte-raho

ഹൈദരാബാദില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം പിടികൂടി - പെഡ അംബര്‍പേട്ട് ടോള്‍ പ്ലാസ കഞ്ചാവ്

1335.4 കിലോഗ്രാം കഞ്ചാവ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച രണ്ടു പേരെ ഡി.ആര്‍.ഐ സംഘം അറസ്റ്റ് ചെയ്‌തു

cannabis  ganja  Directorate of Revenue Intelligence  Amberpet  Narcotic Drugs and Psychotropic Substances  ഹൈദരാബാദ് കഞ്ചാവ്  ഡി.ആര്‍.ഐ കഞ്ചാവ്  പെഡ അംബര്‍പേട്ട് ടോള്‍ പ്ലാസ കഞ്ചാവ്  crime news hyderabad
ganja

By

Published : Jan 21, 2020, 5:47 PM IST

ഹൈദരാബാദ്:ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1335.4 കിലോഗ്രാം കഞ്ചാവ് ഡി.ആര്‍.ഐ സംഘം പിടികൂടി. വിപണിയില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് നെല്ല് കയറ്റി വന്ന ലോറിയില്‍ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവറേയും സഹായിയേയും അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സറ്റന്‍സ് നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പെഡ അംബര്‍പേട്ട് ടോള്‍ പ്ലാസയില്‍ ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. തെലങ്കാനയിലെ ഭദ്രാചലത്ത് നിന്ന് കര്‍ണാടകയിലെ ബിദാറിലേക്ക് കഞ്ചാവ് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ഡി.ആര്‍.ഐ സംഘം വ്യക്തമാക്കി.

ABOUT THE AUTHOR

...view details