ഉത്തര്‍ പ്രദേശ്: 13 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി രംഗം ചിത്രീകരിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിതാപുര ജില്ലയിലാണ് സംഭവം. രണ്ട് പേരാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിന്‍റെ രംഗങ്ങള്‍ കൂടെയുണ്ടായിരുന്ന നാല് പേര്‍ പകര്‍ത്തുകയായിരുന്നു.
13 കാരിയെ ബലാത്സംഗം ചെയ്‌ത് രംഗം ചിത്രീകരിച്ചു; ആറ് പേര്‍ അറസ്റ്റില്‍ - അറസ്റ്റ്
രണ്ട് പേരാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതിന്‍റെ രംഗങ്ങള്‍ കൂടെയുണ്ടായിരുന്ന നാല് പേര്‍ പകര്‍ത്തുകയായിരുന്നു.
മിസ്രിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മണിക്കായിരുന്നു സംഭവം. പുറത്ത് പോയി വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച് അടുത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് സുപ്രണ്ട് എല്‍.ആര്‍ കുമാര്‍ പറഞ്ഞു.
ഇരയുടെ വീടിന്‍റെ സമീപ പ്രദേശത്ത് താമസിക്കുന്നവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം മറ്റാരും അറിയരുതെന്ന് ഇരയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനക്ക് ഹാജരാക്കി.