ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി റെക്കോര്‍ഡിട്ട സന്ന മരിൻ വിവാഹമോചിതയാകുന്നുവെന്ന് റിപ്പോർട്ട്. ഫിൻലൻഡിന്‍റെ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന സന്ന മരിൻ ഭർത്താവ് മാർക്കസ് റൈക്കോണനുമായുള്ള തന്‍റെ 19 വർഷത്തെ ബന്ധത്തിൽ നിന്നാണ് പിൻമാറുന്നത്. നാല് വർഷം മുമ്പ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു സന്ന മരിൻ.
ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ വിവാഹമോചിതയാകുന്നു ; വേർപിരിയുന്നത് 19 വർഷത്തെ ബന്ധത്തിൽ നിന്ന് - സന്ന മരിൻ ഭർത്താവ് മാർക്കസ് റൈക്കോനൻ
ഫിൻലൻഡിന്‍റെ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന സന്ന മരിൻ ഭർത്താവ് മാർക്കസ് റൈക്കോണനുമായുള്ള തന്‍റെ 19 വർഷത്തെ ബന്ധത്തിൽ നിന്നാണ് പിൻമാറുന്നത്
'19 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട മകളോടും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും' - മരിനും റൈക്കോണനും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളില്‍ കുറിച്ചു. ഇരുവർക്കും 5 വയസുള്ള മകളുണ്ട്.
സന്ന മരിനും അവരുടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും കഴിഞ്ഞ മാസം ഫിൻലൻഡ് പാർലമെന്‍റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. വലതുപക്ഷ നാഷണൽ കോളിഷൻ പാർട്ടിക്കും നാഷണലിസ്റ്റ് ഫിൻസ് പാർട്ടിക്കും പിന്നിലായിരുന്നു സോഷ്യൽ ഡെമോക്രാറ്റിക്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഇവര്‍ പ്രധാമന്ത്രി പദം ഒഴിയും.