വാഷിംഗ്ടൺ: രാജ്യങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും ഉപരോധത്തില്‍ നിന്നും രക്ഷപെടാമെന്ന് റഷ്യ കരുതേണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യയിലെ ഊർജ്ജ ഭീമനായ ഗാസ്പ്രോം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
ഇന്നലെ, റഷ്യ ഞങ്ങളുടെ രണ്ട് സഖ്യകക്ഷികളെ ഊർജ വിതരണം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ വ്യക്തമായി പറയട്ടെ, ഉപരോധത്തിൽ നിന്ന് പുറത്തുകടക്കാനായി ഭീഷണിപ്പെടുത്താനൊ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ തങ്ങള്‍ റഷ്യയെ അനുവദിക്കില്ല. എണ്ണ ആയുധമാക്കി ആക്രമണത്തിന്‍റെ അനന്തര ഫലങ്ങളില്‍ നിന്നും മറികടക്കാന്‍ റഷ്യയെ തങ്ങള്‍ അനുവദിക്കില്ലെന്നും ബൈഡന്‍ ട്വീറ്റില്‍ വ്യക്തമാക്കി.
ഗ്ലാസിന്‍റെ പേരില്‍ യൂറോഷ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. എന്നാല്‍ മറ്റ് ഇന്ധന ഉല്‍പാദന രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്ക ഇത്തരം രാജ്യങ്ങള്‍ക്കുള്ള സഹായങ്ങള്‍ നല്‍കും. ഇതിനായി ദക്ഷിണ കൊറിയ, ജപ്പാന്‍, ഖത്തര്‍ തുടങ്ങിയാ രാജ്യങ്ങളുമായി ബന്ധപ്പെട്ടുമെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂടിച്ചേര്‍ത്തു.