വാഷിങ്ടണ്‍:മനുഷ്യാവകാശ കടമകളും പ്രതിബദ്ധതകളും ഉയര്‍ത്തി പിടിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത് ശക്തമായി തുടരുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ കൊലപാതകങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളികൾ, സ്വകാര്യതയിൽ ഇടപെടൽ, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമം എന്നിവ ഉൾപ്പെടെയുള്ളവയില്‍ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിലെയും ഇന്ത്യയിലെയും പൊതു ജനങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താറുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കും:മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറയുമ്പോഴും നിരവധി മാധ്യമങ്ങള്‍ക്ക് അവരുടെ യാഥാര്‍ഥ്യങ്ങളെ തുറന്ന് കാട്ടുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നത് തുടരുമെന്ന് 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ കുറിച്ചുളള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ബിബിസിയ്‌ക്ക് ഇപ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ബിബിസിയുടെ പ്രശ്‌നങ്ങളെ കുറിച്ചെല്ലാം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞതായും ഡെമോക്രസി ആന്‍ഡ് ഹ്യൂമൻ റൈറ്റ്‌സ് ആന്‍ഡ് ലേബർ ആക്‌ടിങ് അസിസ്റ്റന്‍റ് സെക്രട്ടറി എറിൻ ബാർക്ലേ പറഞ്ഞു.
നാശം വിതച്ച് റഷ്യ- യുക്രൈന്‍ യുദ്ധം:2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ നിരവധി പേരെ മരണത്തിലേക്കും നാശത്തിലേക്കും തള്ളി വിട്ടു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായത്. രാജ്യത്തെ ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിന് ഇത്തരം അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനാധിപത്യ നവീകരണം അത്യാന്താപേക്ഷിതമാണ്.