കേരളം

kerala

ETV Bharat / international

പൊതു ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത ബ്രിട്ടന്‍റെ വോട്ടിങ് സമ്പ്രദായം; എന്തുകൊണ്ട്? - ബ്രിട്ടന്‍റെ ഭരണ സംവിധാനം

ബ്രിട്ടന്‍റെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവരുടെ മുന്‍നിര നേതാക്കന്‍മാരെ സ്വന്തം ഇഷ്‌ട പ്രകാരം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ കാരണമെന്ത്.

british public  british public is not choosing their leader  rishi sunak  boris johnson  lisstres  britian parliament  britian democracy  latest news in britain  latest international news  ബ്രിട്ടന്‍റെ വോട്ടിങ് സമ്പ്രദായം  പൊതു ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലാ  ബ്രിട്ടന്‍റെ പ്രതിപക്ഷ പാര്‍ട്ടികള്‍  conservative party  labour party  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി  ലേബര്‍ പാര്‍ട്ടി  ബ്രിട്ടന്‍റെ പ്രതിപക്ഷ പാര്‍ട്ടികള്‍  ബോറിസ് ജോണ്‍സന്‍  റിഷി സുനാക്  ലിസ് ട്രസ്  ഏറ്റവും പുതിയ അന്താരാഷ്‌ട്ര വാര്‍ത്ത  ബ്രിട്ടന്‍റെ ഭരണ സംവിധാനം  ഇന്നത്തെ പ്രധാന വാര്‍ത്ത
പൊതു ജനങ്ങള്‍ക്ക് പങ്കാളിത്തമില്ലാത്ത ബ്രിട്ടന്‍റെ വോട്ടിങ് സമ്പ്രദായം; എന്തുകൊണ്ട്?

By

Published : Oct 25, 2022, 2:56 PM IST

ലണ്ടന്‍: ഒരു തെരഞ്ഞെടുപ്പ് നടത്താതെ തന്നെ പ്രധാനമന്ത്രിമാര്‍ തുടര്‍ച്ചയായി വന്ന് ബ്രിട്ടന്‍ ഭരിക്കുന്നത് രാജ്യത്തിന്‍റെ ഭരണഘടന നിരീക്ഷകരെ കുഴപ്പത്തിലാഴ്‌ത്തുകയാണ്. ബ്രിട്ടന്‍റെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവരുടെ മുന്‍നിര നേതാക്കന്‍മാരെ സ്വന്തം ഇഷ്‌ട പ്രകാരം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണപക്ഷത്തിന് അധികാരമുണ്ട്, എന്തുകൊണ്ടെന്നാല്‍ ബ്രിട്ടന്‍റെ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ ഘടന തന്നെയാണ് ഇതിന്‍റെ അടിസ്ഥാനം.

ബ്രിട്ടീഷ്‌ പൗരന്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവകാശമില്ലേ?: ബ്രിട്ടനെ 650 പ്രാദേശിക നിയോജക മണ്ഡലങ്ങളായി തരംതിരിച്ചിരിക്കുന്നു. തങ്ങളുടെ പ്രാദേശിക പാര്‍ലമെന്‍റ് അംഗമോ അഥവാ എംപിയോ ആകാന്‍ ആഗ്രഹിക്കുന്ന ജനപ്രതിനിധികളുടെ പേരുകള്‍ക്കു നേരെ ജനങ്ങള്‍ ശരി അടയാളം രേഖപ്പെടുത്തുന്നു. ഇത്തരം പ്രതിനിധികള്‍ രാജ്യത്തിന്‍റെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളിലൊരാളായിരിക്കും.

ഏത് രാഷ്‌ട്രീയ പാര്‍ട്ടിയാണോ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കുന്നത് അവര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. ഈ പാര്‍ട്ടിയുടെ നേതാവ് സ്വയമേ പ്രധാനമന്ത്രിയാകും. ബ്രിട്ടന്‍റെ വോട്ടിങ് സംവിധാനം രാജ്യത്തെ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ക്ക് അനുകൂലമാണ്. നിലവില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരിക്കുന്നതുപോലെ ഒരു പാര്‍ട്ടി ഭൂരിപക്ഷം നേടുന്നു.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ എങ്ങനെ തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നു?: 1922 മുതലുള്ള ബ്രിട്ടന്‍റെ ഭരണ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നിയുക്തരായിട്ടുള്ള 20 പ്രധാനമന്ത്രിമാരും ഒന്നെങ്കില്‍ ലേബര്‍ പാര്‍ട്ടി അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്നീ രണ്ട് പാര്‍ട്ടികളിലും നിന്നുള്ള നേതാക്കളാണ്. ആരാകണം രാജ്യത്തിന്‍റെ പ്രധാനമന്ത്രി എന്ന് തീരുമാനിക്കുന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്. പാര്‍ട്ടികള്‍ തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ബൈസന്‍റൈനില്‍ ദൃശ്യമാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ നിയമനിര്‍മാതാക്കള്‍ പ്രഗത്ഭരായ ഒരു നേതാവിനെ തെരഞ്ഞെടുക്കണം. തെരഞ്ഞെടുക്കുന്ന നേതാവിന് പാര്‍ട്ടിയ്‌ക്കുള്ളില്‍ മതിയായ പിന്തുണയുണ്ടെങ്കില്‍ ആ വ്യക്തിയാകും ഔദ്യോഗിക നേതാവ്. ഇരു നേതാക്കള്‍ ഒരു പോലെ പ്രഗത്ഭരാണെങ്കില്‍ പാര്‍ട്ടിയിലെ 1,80,000 അംഗങ്ങള്‍ വോട്ടിങിലൂടെ ഒരു നേതാവിനെ തെരഞ്ഞെടുക്കും. കഴിഞ്ഞ തവണ റിഷി സുനകിന്‍റെയും ലിസ് ട്രസിന്‍റെയും തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത് ഇപ്രകാരമാണ്.

ഒരു സ്ഥാനാര്‍ഥിയെ എല്ലാ എംപിമാരും ചേര്‍ന്ന് പിന്തുണച്ചാല്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും വോട്ടിങ് രേഖപ്പെടുത്തേണ്ടതില്ല. 2016 ല്‍ ഡേവിഡ് ക്യാംറോണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതിനെ തുടര്‍ന്ന് തെരേസ മെയ്യെ നിയമനിര്‍മാതാക്കള്‍ പിന്തുണച്ചതും അവര്‍ എതിരില്ലാതെ പ്രധാനമന്ത്രിയായതും ഇപ്രകാരമാണ്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അപേക്ഷിച്ച് ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ സങ്കീര്‍ണമാണ്.

2019ല്‍ ബോറിസ് ജോണ്‍സനെ വിജയിപ്പിക്കുന്നതിലുള്ള പൗരന്‍മാരുടെ പങ്ക്: തെരേസ മെയ്യുടെ രാജിയെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത്. 2019ല്‍ വോട്ടര്‍മാര്‍ തന്‍റെ പേരിനു നേരെ ശരി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അഞ്ച് മാസത്തേയ്‌ക്ക് അദ്ദേഹം നേരത്തെ തന്നെ താത്‌കാലിക പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു. തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ ബോറിസ്‌ ജോണ്‍സനെ പിന്തുണച്ചിരുന്നതിനാല്‍ അദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നു.

പടിഞ്ഞാറൻ ലണ്ടനിലെ അദ്ദേഹത്തിന്‍റെ പാർലമെന്‍റ്‌ മണ്ഡലമായ സൗത്ത് റൂയിസ്ലിപ്പിലും ഉക്‌സ്ബ്രിഡ്‌ജിലും താമസിക്കുന്നവരുള്‍പ്പെടെ 70,000 ആളുകള്‍ക്ക് മാത്രമാണ് ജോണ്‍സനെ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ട് ചെയ്യാന്‍ സാധിച്ചത്. ശേഷം, ലിസ്‌ട്രസിന്‍റെ സ്ഥാനാരോഹണത്തിനും രാജിക്കും ശേഷം റിഷി സുനകിന്‍റെ കടന്നുവരവ് ഉള്‍പെടെ പൊതു വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കാതെയുള്ളതാണെന്നതാണ് ഏവരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.

ഉടന്‍ തന്നെ ഒരു പൊതു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടൊ?: രണ്ട് വര്‍ഷത്തേയ്‌ക്ക് ബ്രിട്ടണില്‍ ഒരു പൊതു തെരഞ്ഞെടുപ്പിന്‍റെ ആവശ്യമില്ല. വിരലില്‍ എണ്ണാവുന്ന ഒരു വിഭാഗം ആളുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഭരണാധികാരികള്‍ വന്നുപോകുമ്പോള്‍ എന്തുകൊണ്ട് തങ്ങളുടെ ഭരണാധികാരിയെ തങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ അധികാരമില്ല എന്ന് ജനങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വരും കാലങ്ങളില്‍ ഒരു പൊതു തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകാനാണ് സാധ്യത .

ABOUT THE AUTHOR

...view details