ഡാകർ:പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഇന്ന് പുലർച്ചെ 3.30ന് കഫ്രിൻ മേഖലയിലെ ഗ്നിവിയിലുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്‍റ് മക്കി സാലാണ് ഇതുസംബന്ധിച്ച വിവരം ട്വീറ്റിലൂടെ അറിയിച്ചത്.
സെനഗലില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 40 മരണം, 12 ആളുകള്‍ക്ക് പരിക്ക് - ആഫ്രിക്കയിലെ സെനഗലില്‍ ബസുകള്‍ കൂട്ടിയിടിച്ചു
പടിഞ്ഞാറൻ ആഫ്രിക്കയില്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡിന്‍റെ കുറുകെ നിന്ന ബസിനെ മറ്റൊരു ബസ് വന്ന് ഇടിച്ചാണ് 40 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായത്
ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ തന്‍റെ അഗാതമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ദേശീയ പാത റോഡ് നമ്പർ ഒന്നില്‍, ടയർ പഞ്ചറായി റോഡിനുകുറുകെ ബസ് നിര്‍ത്തിയിരുന്നു.
തുടര്‍ന്ന്, എതിർദിശയിൽ നിന്നും വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് സുരക്ഷ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.