ന്യുഡൽഹി : 'മുംബൈയിൽ നിന്നുള്ള ഞങ്ങൾ, അവിടെ വലിയൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്രമികൾ നോർവേയിൽനിന്നോ ഈജിപ്‌തിൽനിന്നോ വന്നവരല്ല. അവർ വളരെ സ്വതന്ത്രമായി നിങ്ങളുടെ രാജ്യത്ത് വിഹരിക്കുന്നു' -മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്‌താനെ ഓർമിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം എങ്ങനെ വിഷയം ഇത്ര വലുതായി എന്ന് പങ്കുവയ്‌ക്കുകയാണ് ഗാനരചയിതാവ് ജാവേദ് അക്തർ. അടുത്തിടെ താൻ ലാഹോറിൽ പങ്കെടുത്ത പരിപാടിക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ തനിക്ക് മൂന്നാം ലോകമഹായുദ്ധം വിജയിച്ചതായി തോന്നിയെന്നാണ് അക്തർ പറഞ്ഞത്. 'ഒരാൾ അത്തരം കാര്യങ്ങൾ പറയേണ്ടതുണ്ട്, കാരണം നമ്മൾ എന്തിന് മിണ്ടാതിരിക്കണം ?' - അദ്ദേഹം ചോദിച്ചു.
'ഇത് വളരെ വലുതായി, എനിക്ക് ലജ്ജ തോന്നുന്നു, അത്തരം പരിപാടികൾക്ക് ഇനി പോകേണ്ടതില്ല. ഞാൻ മൂന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചതുപോലെ തോന്നുന്നു. ജനങ്ങളും മാധ്യമങ്ങളും നിരവധി പ്രതികരണങ്ങളാണ് നടത്തുന്നത്. ഞാൻ ലജ്ജിക്കുന്നു, അതിനുമാത്രം ഞാൻ എന്താണ് പറഞ്ഞത്. നമ്മൾ അത്രയെങ്കിലും പറയണം. അല്ലാതെ മിണ്ടാതിരിക്കണോ?' - ജാവേദ് അക്തർ മാധ്യമങ്ങളോട് പറഞ്ഞു.