ലിവിവ്:റഷ്യ സൈനിക നടപടി തുടരുന്നതിനിടെ അമേരിക്കയും, യൂറോപ്പുമടങ്ങുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി (Volodymyr Zelenskyy). റഷ്യയുടെ അധിനിവേശം തടയാൻ തന്‍റെ രാജ്യം പോരാടുമ്പോൾ ഇടപെടാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ധൈര്യമില്ല. യുദ്ധവിമാനങ്ങളും ടാങ്കുകളും അനുവദിക്കാന്‍ താന്‍ അത്യധികം അഭ്യര്‍ഥിച്ചെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പോളണ്ടിൽ വച്ച് മുതിർന്ന യുക്രൈന്‍ ഉദ്യോഗസ്ഥരുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശേഷമാണ് സെലന്‍സ്‌കിയുടെ പ്രതികരണം. ''റഷ്യ മിസൈൽ ആക്രമണത്തിലൂടെ സാധാരണക്കാരെ കൊന്നൊടുക്കുമ്പോള്‍ ജെറ്റുകളും മറ്റ് പ്രതിരോധത്തിനുള്ള ആയുധങ്ങളും ഞങ്ങള്‍ക്ക് ആരാണ്, എങ്ങനെയാണ് തരേണ്ടത്?''. പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ നല്‍കാത്തതിലുള്ള നിരാശയില്‍ സെലന്‍സ്‌കി ചോദിച്ചു.
'അവരുടെ ധൈര്യം വെറും ഒരു ശതമാനം'