കേരളം

kerala

ETV Bharat / international

Vitamin D| 60 വയസിന് മുകളിൽ പ്രായമായവരിൽ ഹൃദ്രോഗം കുറക്കാം, വിറ്റാമിൻ ഡി സപ്ലിമെന്‍റുകൾ സഹായിക്കുമെന്ന് പഠനങ്ങൾ - കാർഡിയോവാസ്‌കുലാർ ഡിസീസ്

60 വയസിന് മുകളിൽ പ്രായമായവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കുറക്കാൻ വിറ്റാമിൻ ഡി സപ്ലിമെന്‍റുകൾ സഹായിക്കുമെന്ന് ഗവേഷകർ

Vitamin D  Vitamin D supplements  heart attacks  cardiovascular diseases  CVD  strokes  Vitamin D Deficiency  വിറ്റാമിൻ ഡി  വൈറ്റമിൻ ഡി  ഹൃദയാഘാതം  ഹൃദയസംബന്ധമായ അസുഖങ്ങൾ  കാർഡിയോവാസ്‌കുലാർ ഡിസീസ്  ആരോഗ്യം
Vitamin D

By

Published : Jun 30, 2023, 7:36 PM IST

ന്യൂയോർക്ക് : വിറ്റാമിൻ ഡി (Vitamin D) സപ്ലിമെന്‍റുകൾ 60 വയസിന് മുകളിലുള്ളവരിൽ ഹൃദയാഘാതം പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറക്കുമെന്ന് പഠനങ്ങൾ. ദി ബിഎംജെ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 60 മുതൽ 84 വയസ് വരെ പ്രായമുള്ള 21,315 പേരെ ഉൾപ്പെടുത്തി 2014 മുതൽ 2020 വരെയാണ് പഠനം നടത്തിയത്.

ഇവർ ഓരോ മാസത്തിലും 60,000 ഐയു വിറ്റാമിൻ ഡി അല്ലെങ്കിൽ പ്ലാസിബോ അടങ്ങിയ ഒരു കാപ്‌സ്യൂൾ അഞ്ച് വർഷം വരെ കഴിച്ചിരുന്നു. 21,315 ആളുകളിൽ നടത്തിയ പഠനത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുതലുള്ളവരിൽ ഹൃദയാഘാത നിരക്ക് 19 ശതമാനവും കൊറോണറി റിവാസ്‌കുലറൈസേഷന്‍റെ നിരക്ക് 11 ശതമാനവും കുറവാണെന്ന് കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള ക്യുഐഎംആർ ബെർഗോഫർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഗവേഷണം നടത്തിയത്.

also read :ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് വര്‍ധിപ്പിച്ച് കൊവിഡ് മഹാമാരി; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇതാ വഴികള്‍...

പരീക്ഷണത്തിന്‍റെ തുടക്കത്തിൽ തന്നെ സ്റ്റാറ്റിനുകളോ മറ്റ് ഹൃദയ സംബന്ധമായ മരുന്നുകളോ ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ ഡിയുടെ ഫലസൂചനകൾ കണ്ടിരുന്നതായി ഗവേഷകർ പറഞ്ഞു. അതേസമയം വിറ്റാമിൻ ഡി സപ്ലിമെന്‍റുകൾ ഉപയോഗിക്കുന്നത് കൊണ്ട് അസുഖം ബാധിച്ചവരിൽ വലിയ വ്യത്യാസങ്ങൾ സംഭവിക്കുന്നില്ലെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഹൃദയത്തെയോ രക്തക്കുഴലുകളെയോ ബാധിക്കുന്ന അസുഖങ്ങളെ പൊതുവായി പറയുന്നതാണ് കാർഡിയോവാസ്‌കുലാർ ഡിസീസ് (CVD).

വിറ്റാമിൻ കെ പ്രമേഹത്തെ തടയും :പ്രമേഹത്തെ തടയാൻ വിറ്റാമിൻ കെ സഹായിക്കുമെന്ന് കനേഡിയൻ ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു. ചികിത്സയില്ലാത്തതും അതേസമയം ലോകത്ത് 11 പേരിൽ ഒരാൾക്ക് കാണപ്പെടുന്നതുമായ അസുഖമാണ് പ്രമേഹം. വിറ്റാമിൻ കെയുടെ കുറവും പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഡി മോൺട്രിയലിൽ (UdeM) നിന്നുള്ള സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

also read :പ്രമേഹ രോഗിയാണോ? ഗ്ലൂക്കോസിന്‍റെ അളവ് കുറയ്‌ക്കാം, പ്രതീക്ഷയായി ഓറല്‍ സെമാഗ്ലൂറ്റൈഡ്

പഠനത്തിൽ ബീറ്റ സെല്ലുകളിൽ വിറ്റാമിൻ കെയുടെയും ഗാമാ കാർബോക്‌സിലേഷന്‍റെയും ഒരു സംരക്ഷണ സ്വഭാവമുള്ള പങ്ക് കണ്ടെത്തുകയായിരുന്നു. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്‍റാണ് വിറ്റാമിൻ കെ (Vitamin k). ഗാമാ കാർബോക്‌സിലേഷനിൽ എൻസൈമുകൾ ഉൾപ്പെട്ടിരിക്കുന്നതായും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാറ്റിക് ബീറ്റാ കോശങ്ങളിൽ വലിയ അളവിൽ വിറ്റാമിൻ കെ കാണപ്പെടുന്നതായുമാണ് കണ്ടെത്തൽ. ബീറ്റാ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കിൽ അവയ്‌ക്ക് ആവശ്യമായ ഇൻസുലിൻ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ലാത്തതോ ആണ് പ്രമേഹം സംഭവിക്കുന്നതിന് കാരണമെന്നായിരുന്നു ആരോഗ്യ വിഗദ്‌ധരുടെ ഇതുവരെയുള്ള നിഗമനം.

also read :പ്രമേഹത്തെ ഇനി ഭയക്കേണ്ട ; വിറ്റാമിൻ കെ ഡയബറ്റിക്‌സ്‌ തടയുമെന്ന് കണ്ടെത്തൽ

ABOUT THE AUTHOR

...view details