ലണ്ടന്‍:അര്‍ബുദം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ക്കുള്ള പുതിയ വാക്‌സിന്‍ വഴി ദശലക്ഷ കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് വിദഗ്‌ധര്‍. കാന്‍സര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് (ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗം), ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് (ശരീരത്തിലെ പ്രതിരോധ സംവിധാനത്തെയും ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗം) തുടങ്ങി ചില സുപ്രധാന രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ 2030ഓടെ തയ്യാറാകുമെന്ന് ഒരു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം പ്രസ്‌താവന നടത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഈ വാക്‌സിനുകളെ കുറിച്ചുള്ള പഠനം പുതിയ വാതായനങ്ങള്‍ തുറക്കുന്നതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കൊവിഡ് വാക്‌സിന്‍റെ വിജയത്തിന് ശേഷം 15 വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി 12 മുതല്‍ 18 മാസങ്ങള്‍ക്കുള്ളിലേക്ക് ചുരുക്കാന്‍ സാധിച്ചതായും ചില ഗവേഷകര്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാത്തരം രോഗങ്ങള്‍ക്കുമുള്ള വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച മോഡേണ എന്ന സ്ഥാപനം വ്യത്യസ്‌ത കാന്‍സര്‍ വകഭേദങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു. 'ഞങ്ങൾക്ക് ആ വാക്‌സിൻ ഉണ്ടാക്കും, അത് വളരെ ഫലപ്രദമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാന്‍ ആ വാക്‌സിന് കഴിയും. വിവിധ തരത്തിലുള്ള കാന്‍സര്‍ ബാധിച്ചവര്‍ക്ക് ഞങ്ങളുടെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു', ബര്‍ട്ടര്‍ പറഞ്ഞു.
ഒന്നിലധികം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഒറ്റ കുത്തിവയ്‌പ്പിലൂടെ മാറ്റമുണ്ടാകുെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ബലരായ ആളുകളെ കൊവിഡ്, ഫ്ലൂ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്വി) എന്നിവയിൽ നിന്ന് സംരക്ഷണം നല്‍കാനും ഈ വാക്‌സിന്‍ വികസിപ്പിക്കുന്നതിലൂടെ സാധിക്കും. അതേസമയം നിലവിൽ മരുന്നുകളൊന്നുമില്ലാത്ത അപൂർവ രോഗങ്ങൾക്ക് എംആർഎൻഎ ചികിത്സകൾ ലഭ്യമാകുമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു. രോഗത്തിനെതിരെ ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രോട്ടീൻ നിർമിക്കാന്‍ കോശങ്ങളെ സജ്ജമാക്കുന്നതിലൂടെ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ പ്രാവർത്തികമാകുന്നു.
രോഗ പ്രതിരോധ മാര്‍ഗങ്ങള്‍: രോഗം വന്ന് ചികിത്സിക്കുന്നതിനോക്കാള്‍ വരാതെ നോക്കുന്നതാണ് നല്ലതെന്ന് പലരും പറയാറുണ്ട്. ഉയര്‍ന്ന പ്രതിരോധ ശേഷി നിലനിര്‍ത്തുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന ഉത്തമമായ കാര്യം. എങ്ങനെ പ്രതിരോധ ശേഷി നിലനിര്‍ത്താം എന്നതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന കാര്യം.
പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്ക് പുറമെ മരുന്നുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവ ഉപയോഗിക്കാം എന്നതാണ് ഈ സാഹചര്യത്തില്‍ ഏറ്റവും എളുപ്പം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഏറെ സ്വാകാര്യത നേടിയ മാര്‍ഗമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ഉപയോഗം. കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് ലോകത്ത് തന്നെ രോഗ പ്രതിരോധ ശേഷിയെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയത്.
കൊവിഡിന് എതിരായി ഏറ്റവും ഫലപ്രദമാണെന്ന് കണ്ടെത്തിയ മാര്‍ഗങ്ങളാണ് സെലിനിയം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, സിങ്ക് എന്നിവ അടങ്ങിയ സപ്ലിമെന്‍റുകള്‍. വൈറല്‍ അണുബാധയെ തടയാന്‍ വിറ്റാമിന്‍ സിയും ഇത്തരം രോഗകാരികള്‍ക്കെതിരെയുള്ള പ്രതിരോധം മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ ഡിയും സഹായിക്കുന്നു. രോഗത്തിന്‍റെ തീവ്രത കുറക്കുന്നതിന് സിങ്കും സഹായിക്കും. രോഗത്തിനെതിരെ കരുതലോടെ നീങ്ങുകയാണ് വേണ്ടത്. ആവശ്യമായ സമയങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.