ന്യൂഡൽഹി:അമേരിക്കയിലേക്കുള്ള വ്യക്തിഗത ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം സെപ്റ്റംബർ മുതൽ പുനരാരംഭിക്കും. ന്യൂഡല്‍ഹിയിലെ യു.എസ് എംബസി, ഞായറാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എംബസി അറിയിച്ചു.
അമേരിക്കയിലേക്കുള്ള വ്യക്തിഗത ടൂറിസ്റ്റ് വിസകള്‍ സെപ്റ്റംബർ മുതൽ; നിര്‍ദേശവുമായി അധികൃതര്‍ - അമേരിക്കയിലേക്കുള്ള വ്യക്തിഗത ടൂറിസ്റ്റ് വിസകള്‍ സെപ്റ്റംബർ മുതൽ
ന്യൂഡല്‍ഹിയിലെ യു.എസ് എംബസിയാണ് വ്യക്തിഗത ടൂറിസ്റ്റ് വിസകള്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
അമേരിക്കയിലേക്കുള്ള വ്യക്തിഗത ടൂറിസ്റ്റ് വിസകള്‍ സെപ്റ്റംബർ മുതൽ; നിര്‍ദേശവുമായി അധികൃതര്‍
സാധാരണ ഗതിയിലുള്ള ബുക്കിങിനായി ഷെഡ്യൂള്‍ ചെയ്യുന്നതിന് അനുസരിച്ച് അപേക്ഷിക്കാം. നേരത്തേ ബുക്ക് ചെയ്‌ത അപേക്ഷകള്‍ റദ്ദായിട്ടുണ്ടെങ്കില്‍ സാധാരണ രീതിയില്‍ വീണ്ടും ബുക്ക് ചെയ്യാവുന്നതാണ്. 2023 വരെ ഇത്തരത്തില്‍ ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.