വാഷിങ്ടൺ: എഞ്ചിനിൽ ഉപയോഗിക്കുന്ന കാന്തം ചൈനയിൽ നിന്നുള്ള അനധികൃത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പുതിയ എഫ് 35 വിമാനങ്ങൾ സ്വീകരിക്കുന്നത് നിർത്തലാക്കി യുസ് പെന്‍റഗണ്‍. വിമാനത്തിന്‍റെ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ ജെറ്റിന്‍റെ എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്ന ഭാഗം ചൈനയിൽ നിർമിച്ചതാണെന്ന് കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
എഫ്-35ന്‍റെ ടർബോമാഷൈൻ പമ്പുകളിലെ കാന്തങ്ങളിൽ ഉപയോഗിക്കുന്ന അലോയ് ചൈനയിൽ ഉത്പാദിപ്പിച്ചതാണെന്ന് ഡിഫൻസ് കോൺട്രാക്‌ട് മാനേജ്‌മെന്‍റ് ഏജൻസി ഓഗസ്റ്റ് 19-ന് എഫ്-35 ജോയിന്‍റ് പ്രോഗ്രാം ഓഫിസിനെ അറിയിച്ചതായി വക്താവ് റസ്സൽ ഗോമെയർ വ്യക്‌തമാക്കി. അതിനാൽ ഭാവിയിലെ ടർബോ മെഷീനുകളിൽ അലോയ്‌ക്ക് ബദൽ സ്രോതസ് ഉപയോഗിക്കുമെന്ന് പെന്‍റഗണും ലോക്ക്ഹീഡും പറഞ്ഞു.