ജെറുസലേം:അമേരിക്കന്‍ കപ്പലിന് നേരെ വീണ്ടും ആക്രമണവുമായി ഹൂതികള്‍ (US ship attacked in Aden). ഏദന്‍ കടലിടുക്കില്‍ യെമന്‍ തീരത്ത് വച്ചാണ് അമേരിക്കൻ കപ്പലിനെ ആക്രമിച്ചത്. ചെങ്കടലില്‍ അമേരിക്കന്‍ പടക്കപ്പലിന് നേരെ കപ്പല്‍വേധ ക്രൂയിസ് മിസൈല്‍ തൊടുത്തിന് പിറ്റേന്നാണ് യെമന്‍ തീരത്ത് അമേരിക്കയുടെ ചരക്ക് കപ്പലിന് നേരെയും മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്(Houthi rebels strike us owned ship off the coast of yemen).
അമേരിക്ക ഹൂതികള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടതോടെ ചെങ്കടലില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്. ജിബ്രാൾട്ടര്‍ ഈഗിളിന് നേരെയുണ്ടായ ആക്രമണം വീണ്ടും സംഘര്‍ഷം ശക്തമാക്കി. ഗാസ മുനമ്പിലെ ഇസ്രയേല്‍ -ഹമാസ് യുദ്ധത്തോടെ ഹൂതികള്‍ തുടങ്ങി വച്ച ആക്രമണം ആഗോള കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഏഷ്യയെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ചാലിലൂടെ സൂയസ് കനാല്‍ വഴി യൂറോപ്പിലേക്ക് കടന്ന് പോകുന്ന ചരക്ക് കപ്പലുകളെയാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്(raising-tensions).
ഏദന്‍ കടലിടുക്കിന് 117 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ മേഖലയിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. കപ്പലിന് മുകളില്‍ മിസൈല്‍ പതിച്ചതായി ക്യാപ്റ്റന്‍ വ്യക്തമാക്കി. മാര്‍ഷല്‍ ദ്വീപിന്‍റെ പതാക ഉള്ള ഈഗിള്‍ ജിബ്രാൾട്ടര്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സ്വകാര്യ സുരക്ഷ ഏജന്‍സിയായ ആംബ്രേ ആന്‍ഡ് ഡ്രൈയാദ് ഗ്ലോബല്‍ വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തിന്‍റെ മധ്യ കമാന്‍ഡും ആക്രമണം നടന്നതായി പിന്നീട് സ്ഥിരീകരിച്ചു. കപ്പലിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. ആള്‍നാശവുമില്ല. കപ്പല്‍ യാത്ര തുടരുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.