കേരളം

kerala

ETV Bharat / international

യുക്രൈന് ഒരു ബില്യണ്‍ ഡോളറിന്‍റെ അധിക സൈനിക സഹായവുമായി അമേരിക്ക ; ഹിമാര്‍സ് മിസൈലുപയോഗത്തില്‍ പരിശീലനവും - america announces military aid for ukraine

ആന്‍റി ഷിപ്പ് മിസൈൽ ലോഞ്ചറുകൾ, ഹൗവിറ്റ്‌സറുകള്‍, ഹിമാർസ് മിസൈലുകള്‍ക്കായി കൂടുതൽ റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് അധിക സൈനിക സഹായം

യുക്രൈന്‍ റഷ്യ യുദ്ധം  യുക്രൈന് സൈനിക സഹായം  അമേരിക്ക യുക്രൈന്‍ സൈനിക സഹായം  കിഴക്കന്‍ യുക്രൈന്‍ റഷ്യ അധിനിവേശം  ukraine russia war  us military aid to ukraine  america announces military aid for ukraine  ukraine crisis latest
യുക്രൈന് ഒരു ബില്യണ്‍ ഡോളര്‍ സൈനിക സഹായവുമായി അമേരിക്ക; സൈനികര്‍ക്ക് ഹിമാര്‍സ് മിസൈലില്‍ പരിശീലനം നല്‍കും

By

Published : Jun 16, 2022, 7:36 AM IST

വാഷിങ്‌ടണ്‍ :രാജ്യത്തിന്‍റെകിഴക്കന്‍ മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, യുക്രൈന് ഒരു ബില്യൺ ഡോളറിന്‍റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുദ്ധത്തില്‍ യുക്രൈന് നിര്‍ണായക ആയുധങ്ങള്‍ എത്തിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചു. ആന്‍റി ഷിപ്പ് മിസൈൽ ലോഞ്ചറുകൾ, ഹൗവിറ്റ്‌സറുകള്‍, ഹിമാർസ് മിസൈലുകള്‍ക്കായി കൂടുതൽ റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് അധിക സൈനിക സഹായം.

ഏതാനും ആഴ്‌ചകൾക്കുള്ളിൽ യുക്രൈന്‍ സൈനികര്‍ക്ക് ഹിമാര്‍സ് മിസൈലില്‍ പരിശീലനം നല്‍കുമെന്ന് യുഎസ് ചീഫ് ഓഫ് സ്റ്റാഫ് ഓഫ്‌ ദി ആര്‍മി ജനറല്‍ മാര്‍ക് മില്ലി വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്ക നല്‍കുന്ന ഏറ്റവും വലിയ സൈനിക സഹായമാണിത്. ഒരു ബില്യണ്‍ ഡോളര്‍ പാക്കേജിന്‍റെ മൂന്നിലൊന്ന് പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റിയിൽ (സര്‍ക്കാരിന്‍റെ ആയുധ ശേഖരണം) നിന്നായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

യുക്രൈന്‍ പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ച് ബൈഡന്‍ :ശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗം വിവിധ കമ്പനികളില്‍ നിന്ന് വാങ്ങി യുക്രൈനിലേക്ക് അയയ്ക്കും. യുക്രൈന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിന്‍ ബ്രസല്‍സില്‍ 45ല്‍ അധികം രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തതിന് പിന്നാലെയാണ് സൈനിക സഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്. ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ബുധനാഴ്‌ച യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലന്‍സ്‌കിയുമായി 40 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചിരുന്നു.

Also read: യുക്രൈനിലെ സോവിയറ്റ് ആയുധങ്ങള്‍ നശിച്ചു; ഇപ്പോള്‍ ആശ്രയിക്കുന്നത് പാശ്ചാത്യ ആയുധങ്ങളെ

സൈനിക സഹായത്തിന് പുറമെ കുടിവെള്ളം, മരുന്ന്, ഭക്ഷണം, ആരോഗ്യ പരിരക്ഷ, പാർപ്പിടം, യുക്രൈന്‍ ജനതയ്ക്ക് അത്യാവശ്യ വസ്‌തുക്കള്‍ വാങ്ങാനുള്ള പണം എന്നിവയ്ക്കായി അമേരിക്ക 225 മില്യൺ ഡോളർ മാനുഷിക സഹായമായി നല്‍കുമെന്ന് ബൈഡന്‍ അറിയിച്ചു. യുദ്ധം മൂലം തകര്‍ന്ന യുക്രൈന്‍ ജനതയെ പിന്തുണയ്ക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ പ്രസ്‌താവനയിൽ വിശദീകരിച്ചു. ഫെബ്രുവരി അവസാനത്തോടെ യുദ്ധം ആരംഭിച്ചത് മുതൽ യുക്രൈന് ഇതുവരെ ഏകദേശം 5.6 ബില്യൺ ഡോളർ സുരക്ഷാസഹായമാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details