കീവ്: യുദ്ധത്തിനിടയില്‍ സൈനികന്‍റെ നെഞ്ചില്‍ തറച്ച ലൈവ് ഗ്രനൈഡ് ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്ത് യുക്രൈനിലെ ഒരു ഡോക്‌ടര്‍. ഏത് നിമിഷത്തിലും പൊട്ടിത്തെറിക്കാം എന്ന് അറിയാമായിരുന്നിട്ടും ആൻഡ്രി വെർബ എന്ന ഡോക്‌ടര്‍ ഗ്രനൈഡ് പുറത്തെടുക്കുകയായിരുന്നു. മൈനുകള്‍ നിര്‍വീര്യം ചെയ്യാന്‍ വൈദഗ്‌ധ്യമുള്ള രണ്ട് സൈനികരും ഡോക്‌ടറോടൊപ്പം ശസ്‌ത്രക്രിയ സമയത്ത് അടുത്തുണ്ടായിരുന്നു.
സൈനികന്‍റെ നെഞ്ചില്‍ നിന്ന് ലൈവ് ഗ്രനൈഡ് പുറത്തെടുത്ത് യുക്രൈനിയന്‍ സര്‍ജന്‍ - Ukraine Russia war
ഡിറ്റണേറ്റ് ചെയ്യപ്പെടാത്ത ഗ്രനൈഡ് പുറത്തെടുക്കുക വലിയ അപകടം നിറഞ്ഞകാര്യമാണ്. ഏത് നിമിഷത്തിലും ഗ്രനൈഡ് പൊട്ടിതെറിക്കാം
ലൈവ് ഗ്രനൈഡ് പുറത്തെടുത്ത് യുക്രൈനിയന്‍ സര്‍ജന്‍
യുക്രൈന്‍ സൈന്യത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള സര്‍ജന്‍മാരില്‍ ഒരാളാണ് ആന്‍ഡ്രി വെര്‍ബ. സാമൂഹ്യ മാധ്യമങ്ങളിലൂടെ യുക്രൈന്‍ പൗരന്‍മാര്‍ വലിയ പ്രശംസയാണ് ആന്‍ഡ്രി വെര്‍ബയ്‌ക്ക് മേല്‍ ചൊരിയുന്നത്. റഷ്യന്‍ സൈന്യവും യുക്രൈന്‍ സൈന്യവും കടുത്ത സൈനിക പോരാട്ടമാണ് കിഴക്കന്‍ യുക്രൈനില്‍ നടക്കുന്നത്.