ലാസ് വെഗാസ് (നെവാഡ) [യുഎസ്]: കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുക്രെനിയന്‍ ജനതയുടെ സ്വപ്നങ്ങളെയും ജീവിതത്തെയും കെടുത്തികളിയുന്നതാണ് യുക്രൈയിന്‍ റഷ്യ അധിനിവേശമെന്ന് യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്‌കി. രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും 2022 ഗ്രാമി അവാര്‍ഡിന് വേണ്ടി മുന്‍കൂട്ടി റെക്കോഡ് ചെയ്ത പ്രസംഗത്തിലാണ് സെലന്‍സ്ക്കി ഇക്കാര്യം പറഞ്ഞത്.
മൗനമല്ല വേണ്ടത്, കഴിയുന്നത് പോലെ ഞങ്ങളെ പിന്തുണയ്ക്കൂ: ഗ്രാമി വേദിയിൽ സെലൻസ്കി - യുക്രെയിന്‍-റഷ്യ
"ഞങ്ങളുടെ കഥ ലോകത്തോട് പറയൂ, സാധ്യമാകുന്നത് പോലെയെല്ലാം പിന്തുണയ്ക്കൂ"
വോളോഡിമിര്‍ സെലന്‍സ്‌കി
'സംഗീതത്തിന് എതിരായായതെന്താണ്? മരിച്ചവരുടെയും തകർന്ന നഗരങ്ങളുടെയും മൗനമാണത്. ആ മൗനത്തിലേക്ക് നിങ്ങളുടെ സംഗീതം നിറയ്ക്കൂ. ഞങ്ങളുടെ കഥ ലോകത്തോട് പറയൂ, സാധ്യമാകുന്നത് പോലെയെല്ലാം പിന്തുണയ്ക്കൂ. മൗനമായിരിക്കല്ലേ എന്നായിരുന്നു സെലൻസ്കിയുടെ പ്രസംഗം.
also read: യുക്രൈനില്‍ മാരകശേഷിയുള്ള കിന്‍ഷല്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് റഷ്യ