കേരളം

kerala

ETV Bharat / international

UKRAINE DRONE ATTACK IN RUSSIA റഷ്യൻ വിമാനത്താവളത്തിൽ യുക്രൈന്‍റെ ഡ്രോണ്‍ ആക്രമണം; നാല് യാത്ര വിമാനങ്ങൾ കത്തിനശിച്ചു

Ukraine Drone attack In Northwest Russia സ്‌കോവിലെ വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ല.

UKRAINES DRONE ATTACK ON RUSSIAN SOIL  UKRAINES DRONE ATTACK  UKRAINE VS RUSSIA  യുക്രൈൻ  റഷ്യ  യുക്രൈൻ ഡ്രോണ്‍ ആക്രമണം  റഷ്യക്കെതിരെ കനത്ത ഡ്രോണ്‍ ആക്രമണവുമായി യുക്രൈൻ  Ukrainian drones attack Russian Pskov airport  UKRAINE DRONE ATTACK IN RUSSIAN PSKOV AIRPORT
UKRAINE DRONE ATTACK IN RUSSIA

By ETV Bharat Kerala Team

Published : Aug 30, 2023, 8:54 AM IST

Updated : Aug 30, 2023, 3:15 PM IST

മോസ്‌കോ : റഷ്യക്കെതിരെ കനത്ത ഡ്രോണ്‍ ആക്രമണവുമായി യുക്രൈൻ (UKRAINE DRONE ATTACK ON RUSSIA). റഷ്യയുടെ വടക്ക് പടിഞ്ഞാൻ നഗരമായ സ്‌കോവിലെ വിമാനത്താവളത്തിലാണ് (PSKOV AIRPORT DRONE ATTACK) യുക്രൈൻ ഡ്രോണ്‍ ആക്രമണം (DRONE ATTACK) നടത്തിയത്. ആക്രമണത്തിൽ നാല് യാത്ര വിമാനങ്ങൾ തകർന്നിട്ടുണ്ട്. സംഭവത്തിൽ ആളപായമില്ലെന്നും ആക്രമണത്തിന് പിന്നിൽ യുക്രൈൻ ആണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സ്‌കോവ് വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം യുക്രൈന്‍റെ ആക്രമണത്തെ ശക്‌തമായി ചെറുത്തതായി റഷ്യ പ്രതികരിച്ചു. പ്രതിരോധ മന്ത്രാലയം ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കുകയാണെന്ന് പ്രദേശിക ഗവർണർ മിഖായേൽ വെദർനികോവ് (ANTON GERASHCHENKO) സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

സ്ഫോടന ശബ്‌ദത്തിന്‍റെയും വൻതോതിൽ പുക ഉ‍യരുന്നതിന്‍റെയും സൈറൻ മുഴങ്ങുന്നതിന്‍റെയും വീഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. അതേസമയം ആക്രമണം ലക്ഷ്യമിട്ട് ഓറിയോൾ, ബ്രയാൻസ്‌ക്, റിയാസാൻ, കലുഗ എന്നീ പ്രദേശങ്ങളിൽ എത്തിയ ഡ്രോണുകളെ സൈന്യം വെടിവച്ച് വീഴ്‌ത്തിയെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.

ഈ പ്രദേശങ്ങളിലും പ്രദേശങ്ങളിൽ നാശനഷ്‌ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം സംഭവത്തിൽ യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ റഷ്യയിൽ യുക്രൈൻ വലിയ രീതിയിൽ ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച റഷ്യയിലെ ബെൽഗരത്ത് പ്രദേശത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്‌കോയിലും ആക്രമണം : ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് റഷ്യയുടെ തലസ്ഥാന നഗരമായ സെൻട്രൽ മോസ്‌കോയിൽ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. നഗരത്തിലെ എക്‌സ്‌പോ സെന്‍ററിലായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ ആരോപണം. സംഭവത്തിന് പിന്നാലെ ഡ്രോണ്‍ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മോസ്കോ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മെയ്, ജൂലൈ മാസങ്ങളില്‍ മോസ്കോയില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു വർഷം വരെ യുക്രൈൻ മോസ്‌കോ നഗരത്തിൽ ആക്രമണം നടത്തിയിരുന്നില്ല.

യെവ്‌ഗിനി പ്രിയോഷിന്‍റെ മരണം : അതേസമയം കഴിഞ്ഞ ദിവസം വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്‌ഗിനി പ്രിയോഷിൻ (Yevgeny Prigozhin) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഔപചാരികമായ ജനിതക വിശകലനത്തിന് ശേഷമാണ് അന്വേഷണ സംഘം പ്രിഗോഷിന്‍റെ മരണം സ്ഥിരീകരിച്ചത്. തകർന്ന വിമാനത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 23നാണ് പ്രിഗോഷിനും മറ്റ് ഒൻപത് പേരും സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ടത്. റഷ്യയുടെ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോഷിന്‍ പരസ്യ കലാപം നടത്തി മാസങ്ങള്‍ക്ക് ശേഷമാണ് വിമാനാപകടം നടന്നത്. അതിനാൽ തന്നെ അപകടത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിൽ പുടിൻ ആണെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ALSO READ :Russia Confirms Death Of Yevgeny Prigozhin കൊല്ലപ്പെട്ടത് പ്രിഗോഷിന്‍ തന്നെ, ഡിഎന്‍എ പരിശോധന ഫലം വന്നു; മരണം സ്ഥിരീകരിച്ച് റഷ്യ

Last Updated : Aug 30, 2023, 3:15 PM IST

ABOUT THE AUTHOR

...view details