ലണ്ടൻ: യുക്രൈൻ അധിനിവേശം നിയമവിധേയമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം വിദേശ നേതാക്കൾക്ക് എതിരെ ആക്രമണം നടത്തുന്നതായി യുകെ റിപ്പോർട്ടുകൾ.
സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ ഫാക്‌ടറി തൊഴിലാളികൾ ടെലഗ്രാം ആപ്പ് ഉപയോഗിച്ച് റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്നവരെ ഏകോപിപ്പിക്കുകയും ക്രെംലിൻ വിമർശകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ പുടിനെയും യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെയും പിന്തുണയ്‌ക്കുന്ന അഭിപ്രായങ്ങൾ നിറഞ്ഞതായി യുകെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുവേണ്ടി ട്രോൾ ഫാക്‌ടറി എന്ന് വിളിക്കപ്പെടുന്ന പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.