ഡാലസ്:അമേരിക്കയില്‍ എയര്‍ഷോയ്‌ക്കിടെ തമ്മില്‍ കൂട്ടിയിടിച്ച വിമാനങ്ങള്‍ വായുവില്‍ വച്ച് പൊട്ടിത്തറിച്ചു. ഡാലസില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. അപകടത്തില്‍ എത്രപേര്‍ മരിച്ചെന്നോ മരണപ്പെട്ടവരുടെ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
യുഎസില്‍ എയര്‍ഷോയ്‌ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൊട്ടിത്തറിച്ചു - എയര്‍ഷോ
ഡാലസ് വിമാനത്താവളത്തില്‍ നടന്ന എയര്‍ഷോയ്‌ക്കിടെയാണ് അപകടം. എത്രപേര്‍ അപകടത്തില്‍ മരിച്ചെന്നോ രക്ഷപ്പെട്ടന്നോ ഉള്‍പ്പടെയുള്ള വിവരങ്ങളൊന്നും ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഡാലസ് വിമാനത്താവളത്തില്‍ നടന്ന എയര്‍ഷോയ്‌ക്കിടെ പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.20 ഓടെയാണ് അപകടമുണ്ടായത്. ഒരു ബോയിങ് ബി-17 ഫ്ലയിങ് ഫോർട്രസും ബെൽ പി-63 കിങ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട പി-63 കിങ്‌കോബ്ര അമേരിക്കന്‍ യുദ്ധവിമാനമാണ്. യുദ്ധ സമയത്ത് സോവിയറ്റ് സേനയാണ് ഇത് കൂടുതലായി ഉപയോഗിച്ചിരുന്നത്. ജര്‍മനിക്കെതിരെ രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബാക്രമണം നടത്തുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന നാല് എഞ്ചിന്‍ ബോംബറാണ് ബോയിങ് ബി-17 ഫ്ലയിങ് ഫോർട്രസസ്.