കേരളം

kerala

ETV Bharat / international

Twitter| ട്വിറ്ററില്‍ അക്കൗണ്ടില്ലേ? ഇനി ബ്രൗസ് ചെയ്യാന്‍ കഴിയില്ല; നടപടി താത്‌കാലികമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്ററില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് ഇനി മുതല്‍ ബ്രൗസ് ചെയ്യാനാകില്ലെന്ന് ഇലോണ്‍ മസ്‌ക്. നടപടി ട്വിറ്ററില്‍ നിന്നുള്ള അമിത ഡാറ്റ സ്‌ക്രാപ്പിങ്ങിനെ തുടര്‍ന്ന്.

Twitter  Twitter Browsing Access  Elon Musk  Data Scrapping  Twitter Subscription  അമിത ഡാറ്റ സ്‌ക്രാപ്പിങ്  ട്വിറ്റര്‍ വെബ് പ്ലാറ്റ്‌ഫോം  ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്

By

Published : Jul 1, 2023, 4:27 PM IST

Updated : Jul 23, 2023, 4:35 PM IST

ന്യൂഡല്‍ഹി: അക്കൗണ്ടില്ലാത്തവര്‍ക്ക് ട്വിറ്റര്‍ വെബ് പ്ലാറ്റ്‌ഫോമില്‍ ബ്രൗസ് ചെയ്യാനാകില്ലെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ട്വീറ്റുകള്‍ കാണേണ്ടവര്‍ ആദ്യം അക്കൗണ്ട് എടുക്കണമെന്നും മസ്‌ക് ശനിയാഴ്‌ച അറിയിച്ചു. ട്വിറ്ററിലൂടെയുള്ള അമിത ഡാറ്റാ സ്‌ക്രാപ്പിങ് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിയാണിതെന്നും മസ്‌ക് പറഞ്ഞു.

അമിത ഡാറ്റ സ്‌ക്രാപ്പിങിനെ തുടര്‍ന്നുള്ള താത്‌കാലിക നടപടിയാണിതെന്നും മസ്‌ക് വ്യക്തമാക്കി. ചില വലിയ കമ്പനികളും കോര്‍പറേഷനുകളും അടക്കം ട്വിറ്ററില്‍ അക്കൗണ്ടുകളില്ലാതെ ഡാറ്റാ സ്‌ക്രാപ്പിങ് നടത്തുന്നുണ്ട്. ഇത് അക്കൗണ്ടുള്ള സാധാരണക്കാര്‍ക്ക് വളരെയധികം വെല്ലുവിളിയാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് ട്വിറ്ററില്‍ അക്കൗണ്ടില്ലെങ്കില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ വെബ്സൈറ്റിന് പുറത്താണ്. അമിതമായ ഡാറ്റ സ്‌ക്രാപ്പിങ് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മസ്‌ക് പറഞ്ഞു.

ഡാറ്റാ സ്‌ക്രാപ്പിങ് ട്വിറ്ററിന്‍റെ സ്വകാര്യതയെ ഇല്ലാതാക്കും. മസ്‌ക്കിന്‍റെ നടപടിക്ക് പിന്നാലെ പ്രശ്‌നത്തിന് ദീര്‍ഘ കാലത്തേക്ക് മികച്ച നടപടിയെടുക്കുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

ഇലോണ്‍ മസ്‌ക്കിന്‍റെ പരിഷ്‌കരണങ്ങള്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പരിഷ്‌കരണങ്ങളും മാറ്റങ്ങളുമാണ് കൊണ്ടുവന്നത്. അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ട്വിറ്ററിലെ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്‌ത സംഭവം. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്‌തത്.

ഏപ്രില്‍ ഒന്നിന് ശേഷം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ പണം ഈടാക്കുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഫ്ലീ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതെന്നും മസ്‌ക് അറിയിച്ചിരുന്നു.

ബിസിനസുകാര്‍ക്ക് തങ്ങളുടെ ഗോള്‍ഡന്‍ ബാഡ്‌ജുകള്‍ നിലനിര്‍ത്തുന്നതിന് 1000 ഡോളര്‍ നല്‍കണമെന്നും ഏപ്രില്‍ ഒന്ന് മുതല്‍ നടപടി തുടങ്ങുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മസ്‌ക്കിന്‍റെ നടപടിയ്‌ക്ക് പിന്നാലെ പ്രമുഖരായ നിരവധി പേരുടെ ബ്ലൂ ടിക്കുകള്‍ കാണാതായെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ട്വീറ്റുകളുടെ ക്യാരക്‌ടര്‍ പരിധി വര്‍ധിപ്പിച്ചു:ട്വിറ്ററിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് അതില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണം. എന്നാല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് തവണ ട്വീറ്റുകളുടെ ക്യാരക്‌ടര്‍ പരിധി വര്‍ധിപ്പിച്ചു. 4000 ക്യാരക്‌ടര്‍ ആയിരുന്നത് 10,000 ക്യാരക്‌ടറായി മസ്‌ക് വര്‍ധിപ്പിച്ചിരുന്നു.

അതിന് പിന്നാലെ ട്വിറ്റര്‍ ബ്ലൂ വരിക്കാര്‍ക്ക് ഒരു ട്വീറ്റില്‍ 25,000 ക്യാരക്‌ടര്‍ വരെ പോസ്റ്റ് ചെയ്യാമെന്നും മസ്‌ക് അറിയിച്ചിരുന്നു. ആശയം ഒട്ടും ചേരാതെ കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് നടപടിക്ക് പിന്നിലെ ലക്ഷ്യം. അതേസമയം ബ്ലൂ അല്ലാത്തവര്‍ക്ക് പ്രതിദിനം അയക്കുന്ന സന്ദേശങ്ങളുടെ ക്യാരക്‌ടര്‍ പരിധി പരിമിതപ്പെടുത്താനും ട്വിറ്റര്‍ ശ്രമിക്കുന്നുണ്ട്. ബ്ലൂ വരിക്കാര്‍ക്ക് ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്യുന്ന വീഡിയോയുടെ ദൈര്‍ഘ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ളത് രണ്ട് മണിക്കൂറായാണ് വര്‍ധിപ്പിച്ചത്.

Last Updated : Jul 23, 2023, 4:35 PM IST

ABOUT THE AUTHOR

...view details