വാഷിങ്ടണ്‍ :ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്‍റെ കരാര്‍ അംഗീകരിച്ച് ഓഹരി ഉടമകള്‍. 4,400 കോടി ഡോളറിന് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും. ഇതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓരോ ഷെയറിനും 54.2 ഡോളര്‍ വീതം ലഭിക്കും. നിലവിലെ ഓഹരി മൂല്യത്തേക്കാള്‍ കൂടുതലാണിത്.
കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് തീരുമാനിച്ചെങ്കിലും പിന്നീട് പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയണമെന്ന് മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ട്വിറ്റര്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല.
വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ഥ കണക്കുകള്‍ കൈമാറിയില്ലെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജൂലൈയില്‍ പ്രഖ്യാപിച്ചു.