കേരളം

kerala

ETV Bharat / international

തുർക്കിയിലും സിറിയയിലും ഭൂചലനം; മരണം 1500 കടന്നു - ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 641

തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്‌തമായ ഭൂചലനത്തിൽ മരണസംഖ്യ 1500 ആയി ഉയർന്നെന്നാണ് റിപ്പോർട്ട്.

Powerful quake kills at least 640 people in Turkey Syria  Turkey Syria earth quake update  Turkey earthquake  earthquake  തുർക്കിയിലും സിറിയയിലും ഭൂചലനം  മരണസംഖ്യ  ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 641
തുർക്കിയിലും സിറിയയിലും ഭൂചലനം

By

Published : Feb 6, 2023, 2:49 PM IST

Updated : Feb 6, 2023, 6:35 PM IST

തുർക്കിയിലും സിറിയയിലും ഭൂചലനം

അങ്കാറ (തുർക്കി): സിറിയൻ അതിർത്തിയോട് ചേർന്നുള്ള തെക്കുകിഴക്കൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഉയരുന്നു. ഇരു രാജ്യങ്ങളിലുമായി 1500 പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം.

ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം തുടരുകയാണ്. ഭൂചലനം നാശം സൃഷ്‌ടിച്ച 10 പ്രവിശ്യകളിലായി 2,300 പേർക്ക് പരിക്കേറ്റതായി തുർക്കി വൈസ് പ്രസിഡന്‍റ് ഫുവാട്ട് ഒക്ടേ പറഞ്ഞു.

തുർക്കിയിൽ 284 പേരും സിറിയയിൽ 237 പേരും മരണപ്പെട്ടതായാണ് റിപ്പോർട്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ 120 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളുമാണ് നിലംപതിച്ചത്. മലത്യ പ്രവിശ്യയിൽ 130 കെട്ടിടങ്ങളും ദിയാർബാകിറിൽ 16 കെട്ടിടങ്ങളും തകർന്നു.

ആഭ്യന്തര യുദ്ധത്തെ തുടർന്ന് സിറിയയിൽ നിന്ന് തുർക്കിയുടെ അതിർത്തിയിലേക്ക് പലായനം ചെയ്‌ത് എത്തിച്ചേർന്നവർ തിങ്ങിപാർത്തിരുന്ന പ്രദേശവും ഭൂചലനത്തിൽ തകർന്നു. ഏകദേശം നാല് ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങൾ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനയായ വൈറ്റ് ഹെൽമെറ്റ്സ് അറിയിച്ചു.

റിക്‌ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 4.17 നാണ് ഭൂചലനമുണ്ടായത്. ആദ്യ ചലനത്തിന് പിന്നാലെ 20 തുടർ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്.

പുലർച്ചെ ആളുകൾ ഉറങ്ങുന്ന സമയമായതിനാലാണ് ദുരന്തത്തിന്‍റെ ഭീകരത വർധിച്ചത്. സിറിയൻ അതിർത്തിയോട് ചേർന്നുള്ള തെക്ക് കിഴക്കൻ ഗാസിയാൻടെപ്പിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപത്തെ പ്രധാന നഗരങ്ങളിലും ഭൂചലനം വലിയ നാശനഷ്‌ടമുണ്ടാക്കി. സിറിയയിലെ ആലെപ്പോ, ലറ്റാക്കിയ, ബമാ, ടാർസ് എന്നീ പ്രവിശ്യകളെയാണ് ഭൂചലനം കൂടുതലായി ബാധിച്ചത്.

ഭൂചലനം ദുരിതം വിതച്ച മേഖലയിലേക്ക് രക്ഷാസൈന്യത്തെ അയച്ചുവെന്നും രാജ്യമൊന്നാകെ ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്‍റ് തയീപ് എർദോഗാൻ ട്വിറ്ററിൽ അറിയിച്ചു.

Last Updated : Feb 6, 2023, 6:35 PM IST

ABOUT THE AUTHOR

...view details