കേരളം

kerala

ETV Bharat / international

തുർക്കി – സിറിയ ഭൂകമ്പം, നടുക്കം മാറാതെ ലോകം: മരണം 4900 കടന്നു

ഭൂചലനമുണ്ടായ തെക്കു കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

Rescuers scramble in Turkey  syria earthquake deathtolls  turkey earthquake deathtolls  turkey syria earthquake  turkey earthquake  syria earthquake  earthquake deathtolls  earthquake  തുർക്കി സിറിയ ഭൂകമ്പം  തുർക്കി ഭൂകമ്പം  സിറിയ ഭൂകമ്പം  ഭൂകമ്പം  ഭൂചലനം  ഭൂകമ്പം മരണസംഖ്യ  തെക്കു കിഴക്കൻ തുർക്കിയിൽ ഭൂകമ്പം  തുർക്കി സിറിയ ഭൂകമ്പം രക്ഷാപ്രവർത്തനം  തുർക്കി  സിറിയ  പ്രധാനമന്ത്രി നരേന്ദ്രമോദി
ഭൂകമ്പം

By

Published : Feb 7, 2023, 7:12 AM IST

Updated : Feb 7, 2023, 2:12 PM IST

അദാന:തെക്കു - കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്‌ച തുടർച്ചയായി ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 4,900 കടന്നു. സംഭവസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തെ തുടർന്ന് സിറിയയിലും തുർക്കിയിലും പരിക്കേറ്റവരുടെ എണ്ണം പതിനാറായിരം കടന്നു. തുർക്കിയിൽ 14500ലധികം പേർക്കും പേർക്കും സിറിയയിൽ 1500ലധികം പേർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.

തുർക്കിയിലും സിറിയയിലും കുറഞ്ഞത് 4,900 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരും ഏജൻസികളും സ്ഥിരീകരിച്ചു. മരണസംഖ്യ 20,000 കവിഞ്ഞേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ ദുരന്തനിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടു. എൻഡിആർഎഫ് സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകൾ, മെഡിക്കൽ സപ്ലൈസ്, ഡ്രില്ലിംഗ് മെഷീനുകൾ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവയുമായാണ് സംഘം തുർക്കിയിലേക്ക് പുറപ്പെട്ടത്.

റിപ്പബ്ലിക് ഓഫ് തുർക്കിയും ഇന്ത്യൻ സർക്കാരും അങ്കാറയിലെ ഇന്ത്യൻ എംബസിയും ഇസ്‌താംബൂളിലെ കോൺസുലേറ്റ് ജനറൽ ഓഫിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ- മോദി ട്വിറ്ററിൽ കുറിച്ചു. തുർക്കിയിലെ ഭൂചലനത്തെ നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ, ഇന്ത്യയുടെ സഹായ വാഗ്‌ദാനത്തോട് നന്ദി രേഖപ്പെടുത്തി.

തുർക്കിയുടെ തെക്കു കിഴക്കൻ ഭാഗത്തും സിറിയയിലും ദമാസ്‌കസിലുമാണ് തുടർച്ചയായി ഭൂകമ്പമുണ്ടായത്. ആദ്യം ഭൂചലനമുണ്ടായി 12 മണിക്കൂറുകൾക്ക് ശേഷം രണ്ടാമതും ഭൂകമ്പം ഉണ്ടായി. സിറിയൻ അതിർത്തിയോട് ചേർന്നുള്ള തെക്ക് കിഴക്കൻ ഗാസിയാൻടെപ്പിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തുർക്കിയിലും സിറിയയിലും തിങ്കളാഴ്‌ച 7.8, 7.6, 6.0 തീവ്രതയുള്ള തുടർച്ചയായ മൂന്ന് ഭൂകമ്പങ്ങൾ ഉണ്ടായതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് റെക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. പിന്നീട് ഇന്നലെ ഉച്ചയോടെ 7.5 തീവ്രതയിൽ വീണ്ടും ഭൂചലനം ഉണ്ടായി. രണ്ടാമത്തെ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം തുർക്കിയിലെ കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്ഥാൻ ജില്ലയിലായിരുന്നു. റെക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം തുർക്കിയിലെ ഗോക്‌സണിലാണ് ഉണ്ടായത്. ആദ്യ ഭൂകമ്പം പുലർച്ചെ ആളുകൾ ഉറങ്ങുന്ന സമയത്ത് ഉണ്ടായതിനാലാണ് ദുരന്തത്തിന്‍റെ ഭീകരത ഇത്രത്തോളം വർധിച്ചത്.

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. തെക്കൻ തുർക്കിയിലും വടക്കൻ, മധ്യ സിറിയയിലുമാണ് കൂടുതൽ നാശനഷ്‌ടങ്ങൾ. തുർക്കി തലസ്ഥാനമായ അങ്കാറ, ഗാസിയാൻടെപ്, സാൻലിയൂർഫ, ദിയാർബാകിർ, അദാന, അടിയമാൻ, മലത്യ, ഒസ്‌മാനിയേ, ഹതയ്, കിലിസ് എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിൽ ഭൂകമ്പം വലിയ നാശനഷ്‌ടം വിതച്ചു. സിറിയയിൽ ആലെപ്പോ, ലറ്റാക്കിയ, ബമാ, ടാർസ് എന്നീ പ്രവിശ്യകളിലും ഭൂകമ്പം കൂടുതലായി ബാധിച്ചു.

ഭൂകമ്പമുണ്ടായതിനെത്തുടർന്ന് തുർക്കി ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കുമെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ അറിയിച്ചു. 1939ലെ എർസിങ്കൻ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ തുർക്കിയെ ഉലച്ചതെന്നും എര്‍ദോഗാന്‍ കൂട്ടിച്ചേർത്തു. 80 വർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. കാലാവസ്ഥയും ദുരന്തത്തിന്‍റെ തോതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് തുർക്കി ആരോഗ്യ മന്ത്രി പറഞ്ഞു.

Also read:ഭയന്ന് വിറച്ച് തുർക്കിയും സിറിയയും... ഭൂകമ്പ ദുരിതവും രക്ഷപ്രവർത്തനവും... ചിത്രങ്ങൾ

Last Updated : Feb 7, 2023, 2:12 PM IST

ABOUT THE AUTHOR

...view details