കേരളം

kerala

ETV Bharat / international

സോളമന്‍ ദ്വീപുകളില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍ - സോളമന്‍ ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ്

റിക്‌ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സോളമന്‍ ദ്വീപുകളില്‍ ചൊവ്വ ഉച്ചയോടെയാണ് ഉണ്ടായത്.

Solomon Islands  Solomon Islands earthquake  Solomon Islands Tsunami warning  Tsunami  earthquake  സുനാമി മുന്നറിയിപ്പ്  ഭൂകമ്പം  ഹൊനിയാര  സോളമന്‍ ദ്വീപ്  പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം  യുഎസ് ജിയോളജിക്കല്‍ സര്‍വേ  സോളമന്‍ ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ്  സോളമന്‍ ദ്വീപുകളില്‍ ഭൂകമ്പം
സോളമന്‍ ദ്വീപുകളില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

By

Published : Nov 22, 2022, 10:30 AM IST

ഹൊനിയാര:സോളമന്‍ ദ്വീപുകളില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്‌ടര്‍ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വ ഉച്ചയോടെയാണ് (പ്രാദേശിക സമയം) മേഖലയില്‍ അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്‍റെ സാഹചര്യത്തില്‍ വ്യാപകമായ നാശനഷ്‌ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ഭൂകമ്പം സ്ഥലത്തെ ഒന്നാകെ പിടിച്ചുകുലുക്കിയെന്ന് ഫ്രീലാൻഡ്സ് ജേണലിസ്റ്റ് ചാർലി പിരിംഗി വ്യക്തമാക്കി. സംഭവസമയത്ത് താന്‍ തലസ്ഥാന നഗരമായ ഹൊനിയാരയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പ്രൈമറി, സെക്കൻഡറി സ്‌കൂളിന് സമീപമുള്ള ഒരു വെയർഹൗസിന് പുറത്ത് നില്‍ക്കുകയായിരുന്നു. ഭൂചലനം ഉണ്ടായപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ച് ഓടുന്നതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൊനിയാരയിൽ നിന്ന് 56 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 13 കിലോമീറ്റർ ആഴത്തിൽ സമുദ്രത്തിലായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട വിവരം. മേഖലയിലെ ദ്വീപുകളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എന്നാല്‍ വിശാലമായ സുനാമി ഭീഷണി ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭൂകമ്പം സോളമൻ ദ്വീപുകളിൽ വേലിയേറ്റനിരപ്പിൽ നിന്ന് 1 മീറ്റർ (3 അടി) വരെ ഉയരത്തിൽ തിരമാലകൾ സൃഷ്‌ടിച്ചേക്കാം, പാപ്പുവ ന്യൂ ഗിനിയ, വാനുവാട്ടു തീരങ്ങളിൽ ചെറിയ തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details