ടെക്‌സസ്:അമേരിക്കയിലെ ടെക്‌സസിലെ മാളിൽ വെടിവയ്‌പ്പ്. ആക്രമണത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇവരുടെ നില ഗുരുതരമാണ്. അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ടെക്‌സസിലെ മാളിൽ വെടിവയ്‌പ്പ് : എട്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് കൊലപ്പെടുത്തി - shooting at Texas mall
അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. വെടിവയ്‌പ്പിൽ ഏഴ് പേർക്ക് പരിക്കുണ്ട്
![ടെക്‌സസിലെ മാളിൽ വെടിവയ്‌പ്പ് : എട്ട് പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് കൊലപ്പെടുത്തി Texas Shooting Texas mall shooting Victims in critical condition ടെക്‌സസിലെ മാളിൽ വെടിവെയ്‌പ്പ് ടെക്‌സസിൽ വെടിവെയ്‌പ്പ് 9 പേർക്ക് വെടിയേറ്റു അമേരിക്കയിലെ ടെക്‌സസിൽ വെടിവെയ്‌പ്പ് A shooter opened fire at Texas shooting at Texas mall multiple people injured in Texas](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18441345-thumbnail-16x9-tex.jpg)
അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ടെക്‌സസിലെ അല്ലെനിലുള്ള അലൻ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളിലാണ് വെടിവയ്‌പ്പ് നടന്നത്. സംഭവത്തിന് പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ശനിയാഴ്‌ച നടത്തിയ പ്രസ്‌താവനയിൽ ടെക്‌സസ് ഗവർണർ ഗ്രെഗ് അബോട്ട് (ആർ) സംഭവത്തെ പറഞ്ഞറിയിക്കാനാവാത്ത ദുരന്തം എന്ന് വിശേഷിപ്പിച്ചതായി ദി വാഷിംഗ്‌ടൺ പോസ്‌റ്റ് റിപ്പോർട്ട് ചെയ്‌തു. 'ആവശ്യമായ എല്ലാ സഹായങ്ങളും സംവിധാനങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നത് ഉറപ്പാക്കണം. ഉദ്യോഗസ്ഥർക്ക് ടെക്‌സസ് സംസ്ഥാനത്തിന്‍റെ പൂർണ പിന്തുണ വാഗ്‌ദാനം ചെയ്യുകയാണ്' - ഗ്രെഗ് അബോട്ട് പറഞ്ഞു.