ന്യൂയോർക്ക് :പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായട്വിറ്റർ വാങ്ങാനുള്ള നീക്കവുമായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അടുത്തിടെ ട്വിറ്റർ ബോർഡിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇലോൺ മസ്‌ക് കമ്പനി വാങ്ങാനുള്ള നീക്കം നടത്തിയിരിക്കുന്നത്. 41 ബില്യൻ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ(ഏകദേശം 4,125 രൂപ) ആണ് മസ്‌ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
കമ്പനിയുടെ 9 ശതമാനത്തിൽ കൂടുതൽ ഓഹരി മസ്‌ക് നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ട്വിറ്ററിന്‍റെ ഏറ്റവും വലിയ ഓഹരി ഉടമയായി അദ്ദേഹം. ട്വിറ്ററിന്‍റെ ശേഷിക്കുന്ന ഓഹരികൾ കൂടി വാങ്ങാനുള്ള നിർദേശമടങ്ങിയ കത്ത് മസ്‌ക് ബുധനാഴ്‌ച കമ്പനിക്ക് നൽകുകയായിരുന്നു.