കാബൂള്‍: ചൈനീസ് വ്യവസായികള്‍ ധാരാളമായി തങ്ങുന്ന കാബൂളിലെ ഹോട്ടലിന് നേരെ ഭീകരാക്രമണം. ഹോട്ടലില്‍ നിന്ന് സ്ഫോടന ശബ്‌ദങ്ങളും വെടിയൊച്ചകളും കേട്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
വിദേശികള്‍ തങ്ങുന്ന കാബൂളിലെ ഹോട്ടലിന് നേരെ ഭീകരാക്രമണം - Afghanistan news
ഐഎസിന്‍റെ അഫ്‌ഗാനിസ്ഥാനിലെ ഉപവിഭാഗമായ ഐഎസ് ഖൊറാസാനാണ് ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തല്‍
മൂന്ന് ആക്രമണകാരികള്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍ അറിയിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ജനലില്‍ നിന്ന് ചാടിയ രണ്ട് വിദേശികള്‍ക്ക് പരിക്ക് പറ്റിയെന്നും താലിബാന്‍ സര്‍ക്കാര്‍ വക്താവായ സബീബുല്ല മുജാഹിദ് പറഞ്ഞു. ആക്രമികളെ തുരത്താനുള്ള ഓപ്പറേഷന്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് കാബൂള്‍ പൊലീസ് മേധാവിയുടെ വക്താവ് അറിയിച്ചു.
നിലവില്‍ ആരും തന്നെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം വര്‍ധിപ്പിച്ച ഐഎസിന്‍റെ ഉപവിഭാഗമായ ഐഎസ് ഖൊറാസാനാണ് ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തല്‍. താലിബാനെ ശത്രുപക്ഷത്താണ് ഈ സംഘടന നിര്‍ത്തുന്നത്. താലിബാന്‍ പൂര്‍ണമായും ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുന്നില്ല എന്നാതാണ് ഇവരുടെ നിലപാട്.