ജറുസലേം: ഇസ്രയേൽ തലസ്ഥാന നഗരിയിലെ സിനഗോഗിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വധിച്ചു.
ജറുസലേമിലെ ജൂത ആരാധനാലയത്തിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു - International news updates
ഇന്നലെ രാത്രി 8.15 ഓടെയാണ് ഭീകരാക്രമണം ഉണ്ടായത്. നേവ് യാക്കോവ് സ്ട്രീറ്റിന് സമീപമാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ജെനിനിലെ അഭയാര്‍ഥി ക്യാമ്പിലെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെയാണ് സംഭവം. പരിക്കേറ്റ 10 പേരെ ചികിത്സിക്കാന്‍ വിദഗ്‌ധ സംഘമെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രയേൽ സേന പലസ്തീനില്‍ നിരന്തരമായി അക്രമം അഴിച്ചുവിട്ടിരുന്നു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ വ്യാഴാഴ്ച നടത്തിയ സൈനിക നടപടിയിൽ 9 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലർച്ചെ മുതൽ ഒമ്പത് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി 8.15ഓടെയാണ് നേവ് യാക്കോവ് സ്ട്രീറ്റിന് സമീപത്തെ ജൂത ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്.
ഇസ്രയേല്‍ സേന ഈ വര്‍ഷം മാത്രം 29 പലസ്തീനികളെയാണ് കൊന്നത്. ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിന്തുണയോടെ ബിന്യമിൻ നെതന്യാഹു ഇസ്രയേലിൽ വീണ്ടും അധികാരത്തിലെത്തിയത് മേഖലയിൽ സംഘർഷം വർധിക്കാൻ വഴിയൊരുക്കുമെന്ന് വിലയിരുത്തലുണ്ട്. പലസ്തീനിൽ 2006നു ശേഷം രക്തരൂഷിതമായ വർഷമായിരുന്നു 2022. വെസ്റ്റ് ബാങ്കിൽ തുടർച്ചയായി ഇസ്രയേൽ സൈന്യം നടത്തുന്ന റെയ്ഡും പലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250ലേറെ പലസ്തീനികളെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്.