കേരളം

kerala

By

Published : May 16, 2022, 10:17 PM IST

ETV Bharat / international

20-ാം വർഷവും യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി സച്ചിൻ

ദീർഘകാലമായി യുണിസെഫിനൊപ്പം പ്രവർത്തിക്കുന്നതിൽ താൻ സംതൃപ്‌തനാണെന്ന് സച്ചിൻ

Tendulkar to continue as UNICEFs Goodwill Ambassador for 20th year  20ാം വർഷവും യൂനിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി സച്ചിൻ തുടരും  UNICEFs Goodwill Ambassador  sachin Tendulkar  Sachin Tendulkar to continue as UNICEFs Goodwill Ambassador  Goodwill Ambassador For Record 20th year
20-ാം വർഷവും യൂനിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി സച്ചിൻ തുടരും

ന്യൂഡൽഹി : യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി 20-ാം വർഷവും സച്ചിൻ ടെണ്ടുൽക്കർ തുടരും. നിരാലംബരായ കുട്ടികളുടെ ക്ഷേമത്തിനായി യു.എൻ.ഒക്ക് കീഴിൽ പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് യുണിസെഫ്. ദീർഘകാലമായി യുണിസെഫിനൊപ്പം പ്രവർത്തിക്കുന്നതിൽ താൻ സംതൃപ്‌തനാണെന്നാണ് സച്ചിൻ പ്രതികരിച്ചത്.

ഈ വർഷങ്ങളിലെല്ലാം യുണിസെഫിന്‍റെ ഭാഗമാകാനായത് വളരെ മികച്ച കാര്യമാണ്. ടീം നിർവഹിച്ച ക്രിയാത്മകമായ പ്രവർത്തനത്തിന്‍റെ അത്ഭുതകരമായ ഓർമകൾ സന്തോഷം നൽകുന്നതാണ്. കുട്ടികളുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകുന്നതിനായുള്ള ശ്രമങ്ങളിൽ വളരെ സംതൃപ്‌തനാണ്. പങ്കാളിത്തത്തിന്‍റെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു - സച്ചിൻ ട്വീറ്റ് ചെയ്‌തു.

യുണിസെഫുമായി വളരെക്കാലമായി സുദൃഢമായ ബന്ധമാണ് സച്ചിനുള്ളത്. 2003-ൽ, ഇന്ത്യയിൽ പോളിയോ പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിലും മുൻകൈയെടുക്കാൻ യുണിസെഫ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് 2008-ൽ, സമൂഹത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങുകയും വർഷങ്ങളായി അത് തുടരുകയും ചെയ്യുന്നു.

2013-ൽ, ശുചിത്വ ബോധവത്കരണത്തിനായി ദക്ഷിണേഷ്യയിലെ യുണിസെഫ് അംബാസഡറായി അദ്ദേഹത്തെ നിയമിച്ചു. 2019-ൽ, യുണിസെഫ് നേപ്പാളിന്‍റെ 'ബാറ്റ് ഫോർ ബ്രെയിൻ ഡെവലപ്‌മെന്‍റ് ' കാമ്പെയ്‌നിന്‍റെ ഭാഗമായി നേപ്പാൾ സന്ദർശിച്ചിരുന്നു. യുണിസെഫുമായുള്ള ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിൽ, കാമ്പെയ്‌നുകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സച്ചിന്‍റെ സാന്നിധ്യം നിർണായകമാണ്, പ്രത്യേകിച്ച് നിരാലംബരായ കുട്ടികൾക്ക് മികച്ച ഭാവി പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട പദ്ധതികളിൽ.

ABOUT THE AUTHOR

...view details