കാബൂള്‍: ഇന്ത്യയില്‍ നിന്ന് പരിശീലനം കഴിഞ്ഞ് എത്തിയ അഫ്‌ഗാന്‍ മിലിറ്ററി കേഡറ്റുകള്‍ക്ക് താലിബാന്‍ വക ഊഷ്‌മള സ്വീകരണം. ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ (ഐഎംഎ) നിന്ന് പരിശീലനം കഴിഞ്ഞ് എത്തിയ രണ്ട് ഡസനോളം സേനാംഗങ്ങള്‍ക്കാണ് അഫ്‌ഗാന്‍ ഭരണകൂടം കാബൂളില്‍ വരവേല്‍പ്പ് നല്‍കിയത്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിക്കുന്നതിന് മുമ്പ് ജൂണ്‍ 11നാണ് ഈ സംഘം ഡെറാഡൂണിലെ സൈനിക അക്കാദമിയില്‍ പരിശീലനത്തിനായി എത്തിയത്. അതേസമയം, നയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ വിളംബരം കൂടിയാണ് അഫ്‌ഗാന്‍ കേഡറ്റുകള്‍ക്ക് ഇന്ത്യയില്‍ ലഭ്യമാക്കിയ പരിശീലനം.
Also Read: പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കണമെന്ന് താലിബാനോട് ഹമീദ് കര്‍സായി
മാനുഷിക സഹകരണവും, കാബൂളിലെ ഇന്ത്യൻ എംബസിയിൽ സാങ്കേതിക ടീമിനെ വിന്യസിച്ചതും ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച് ഐഎംഎയില്‍ പരിശീലനം നേടിയ അഫ്‌ഗാൻ കേഡറ്റുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ജൂണ്‍ 25 ന് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി കത്തയച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയവുമായും, അഫ്‌ഗാന്‍ കേഡറ്റുകളുമായും ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ സുഗമമാവുകയും, പരിശീലനം നേടിയ കേഡറ്റുകള്‍ക്ക് ജൂലൈ 28 ന് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി ജോലിയും സുരക്ഷയും ഉറപ്പുനല്‍കിയതിനും ശേഷമാണ് ഇവർ മടങ്ങിയതെന്നും അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം കേഡറ്റുകളുടെ മടങ്ങിവരവിനെ കുറിച്ചുള്ള പ്രസ്‌താവനയിൽ അറിയിച്ചു.