വാഷിങ്ടണ്‍: നെതര്‍ലെന്‍ഡിസിലെ യു എസ് നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ ഷെഫാലി റസ്‌ദാന്‍ ദുഗ്ഗല്‍ സത്യപ്രതിജ്ഞ ചെയ്‌തു. വെള്ളിയാഴ്‌ച നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ് റസ്‌ദാന്‍ ദുഗ്ഗലിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. നെതർലൻഡ്‌സിലെ അടുത്ത അംബാസഡറായി ഷെഫാലി റസ്‌ദാൻ ദുഗ്ഗലിന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കമല ഹാരിസ് അഭിപ്രായപ്പെട്ടു.
നെതര്‍ലന്‍ഡസിലെ യുഎസ് നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ ചുമതലയേറ്റു
കശ്‌മീരില്‍ ജനിച്ച അമേരിക്കന്‍ രാഷ്‌ട്രിയ പ്രവര്‍ത്തക ഷെഫാലി റസ്‌ദാന്‍ ദുഗ്ഗല്‍ ആണ് നെതര്‍ലെന്‍ഡ്‌സിലെ പുതിയ അംബാസിഡര്‍ ആയി സത്യപ്രതിജ്ഞ ചെയ്‌തത്
നെതര്‍ലെന്‍ഡസിലെ യുഎസ് നയതന്ത്ര പ്രതിനിധിയായി ഇന്ത്യന്‍ വംശജ, സത്യവാചകം ചൊല്ലിക്കൊടുത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ രാഷ്‌ട്രീയപ്രവര്‍ത്തകയായ ദുഗ്ഗൽ കശ്‌മീരിലാണ് ജനിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകയും സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യവുമായ റസ്‌ദാന്‍ ദുഗ്ഗല്‍ ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്‌റ്റന്‍ എന്നിവിടങ്ങളിലായാണ് വളര്‍ന്നത്. 2020ല്‍ ജോ ബൈഡന്‍റെ നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായും ബൈഡന്‍റെ ദേശീയ കോ-ചെയർ ഓഫ് വുമൺ ആയും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി നാഷണൽ ഫിനാൻസ് ചെയർ ആയും ദുഗ്ഗല്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.