കേരളം

kerala

ETV Bharat / international

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 7.3 തീവ്രത, രണ്ട് മരണം - ഫിലിപ്പീന്‍സ് ഭൂചലനം മരണം

ഉത്തര ഫിലിപ്പീന്‍സിലെ പര്‍വത പ്രദേശമായ ആബ്ര പ്രവശ്യയിലാണ് ഭൂചലനമുണ്ടായത്

north philippines earthquake  earthquake hits north philippines  manila earthquake tremors  ഫിലിപ്പീന്‍സ് ഭൂചലനം പുതിയ വാര്‍ത്ത  ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം  ഉത്തര ഫിലിപ്പീന്‍സ് ഭൂകമ്പം  ഫിലിപ്പീന്‍സ് ഭൂചലനം മരണം  മനില ഭൂചലനം
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 7.3 തീവ്രത, രണ്ട് മരണം

By

Published : Jul 27, 2022, 1:26 PM IST

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.

ഭൂചലനത്തിന് ശേഷമുള്ള ഉത്തര ഫിലിപ്പീന്‍സിലെ ദൃശ്യങ്ങള്‍

ഉത്തര ഫിലിപ്പീന്‍സിലെ പര്‍വത പ്രദേശമായ ആബ്ര പ്രവശ്യയില്‍ ബുധനാഴ്‌ച രാവിലെ 8.43 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ഫിലീപ്പീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. തലസ്ഥാനമായ മനില ഉള്‍പ്പെടെ പ്രഭവ കേന്ദ്രത്തിന്‍റെ 25 കിലോമീറ്റര്‍ (15 മൈല്‍) ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.

റോഡുകളിലും കെട്ടിടങ്ങളിലും വിള്ളലുകളുണ്ടായി. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഭൂചലനത്തിന് ശേഷവും അതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഫിലിപ്പീന്‍സില്‍ 1990ല്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലുത്. 2,000 പേർക്കാണ് ഭൂചലനത്തില്‍ അന്ന് ജീവന്‍ നഷ്‌ടപ്പെട്ടത്.

ABOUT THE AUTHOR

...view details