കൊളംബോ: മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്‌ക്കും മകന്‍ നമല്‍ രജപക്‌സെയ്‌ക്കും മറ്റ് 15 പേര്‍ക്കുമെതിരെ ശ്രീലങ്കന്‍ കോടതി യാത്രവിലക്ക് ചുമത്തി. ഗോട്ടഗോഗാമ, മൈനാഗോഗാമ എന്നിവിടങ്ങളില്‍ നടന്ന സമാധാനപരമായി നടന്ന പ്രതിഷേധങ്ങളില്‍ ഉണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനാലാണ് ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മഹിന്ദ ഇപ്പോള്‍ ട്രിങ്കോമാലി നാവിക കേന്ദ്രത്തില്‍ പ്രത്യേകസംരക്ഷണത്തിലാണുള്ളത്.
ശ്രീലങ്കൻ മുൻപ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് യാത്രാവിലക്ക്
ഗോട്ടഗോഗാമ, മൈനാഗോഗാമ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്‍റെ അന്വേഷണങ്ങളുടെ ഭാഗമായാണ് കോടതി നടപടി
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മഹിന്ദ രജപക്‌സയെ പുറത്താക്കണമെന്നാവശ്യാപ്പെട്ട് സമരക്കാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ രജപക്‌സെ അനുകൂലികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്‌ത അക്രമണങ്ങളാണ് ഗോട്ടഗോഗാമ, മൈനാഗോഗാമ മേഖലയില്‍ നടന്നതെന്ന സംശയം ഉന്നയിച്ച് അറ്റോര്‍ണി ജനറലാണ് 17 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചത്. പാർലമെന്‍റ് അംഗങ്ങളായ ജോൺസ്റ്റൺ ഫെർണാണ്ടോ, പവിത്ര വണ്ണിയാരാച്ചി, സഞ്ജീവ എദിരിമന്നെ, കാഞ്ചന ജയരത്‌നെ, രോഹിത അബേഗുണവർധന, സിബി രത്‌നായകെ, സമ്പത്ത് അതുകോരള, രേണുക പെരേര, സനത് നിശാന്ത, സീനിയർ ഡിഐജി ദേശബന്ധു തെന്നക്കോൺ എന്നിവര്‍ക്കെതിരയും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്.
Also read: റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്