കൊളംബോ: ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. വൈകുന്നേരം ആറരക്ക് വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ നിർദേശപ്രകാരമാണ് യുഎൻപി നേതാവായ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്.
മുന്‍ പ്രധാനമന്ത്രിയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (UNP) നേതാവുമാണ് 73കാരനായ റനില്‍ വിക്രമസിംഗെ. നാല് പ്രാവശ്യം പ്രധാനമന്ത്രിയായ അദ്ദേഹത്തെ 2018ല്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി രാഷ്‌ട്രപതി ചുമതപ്പെടുത്തുകയാണുണ്ടായത്.
2020ല്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഎന്‍പിയുടെ ഏക നേതാവ് കൂടിയാണ് റനില്‍ വിക്രമസിംഗെ. പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (SLPP), പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (SJB) എന്നീ പാര്‍ട്ടികളിലെ ഒരു ഭാഗം നേതാക്കളും, മറ്റ് രാഷ്‌ട്രീയ കക്ഷികളും പാര്‍ലമെന്‍റില്‍ വിക്രമസിംഗയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്ത് കഴിഞ്ഞാല്‍ പാര്‍ലമെന്‍റില്‍ അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് യുഎന്‍പി ചെയര്‍മാന്‍ വജിര അബേയ്‌വര്‍ധന അഭിപ്രായപ്പെട്ടിരുന്നു.
ബുധനാഴ്‌ച (11 മെയ്) രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രസിഡന്‍റ് രജപക്‌സെ ഭരണഘടന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രിയേയും, പുതിയ മന്ത്രിസഭയേയും നിയമിക്കുമെന്ന് അറിയിച്ചിരുന്നു. സമ്പത്തിക പ്രതിസന്ധിയേയും, രാഷ്‌ട്രീയ അനിശ്ചിതത്വത്തേയും തുടര്‍ന്ന് മഹീന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെയാണ് ശ്രീലങ്കയില്‍ പുതിയ നീക്കങ്ങള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി പ്രസിഡന്‍റ്, റനിലുമായി ചര്‍ച്ച നടത്തിയിരുന്നു.
Also read: എരിഞ്ഞമര്‍ന്ന് ശ്രീലങ്ക ; പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്