കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വെച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി. പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ ഓഫീസിന് പുറത്ത് സർക്കാർ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അതിനു ശേഷമാണ് രാജി പ്രഖ്യാപനം.
രാജപക്സെ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഏറ്റുമുട്ടലിൽ 78 പേർക്ക് പരിക്കേറ്റു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി കർഫ്യു ഏർപ്പെടുത്തി, തലസ്ഥാനത്ത് സൈനികരെയും വിന്യസിച്ചു.