കൊളംബോ :വന്‍ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് പ്രഖ്യാപിച്ച 36 മണിക്കൂര്‍ നിരോധനാജ്ഞ അല്‍പസമയത്തിനകം നിലവില്‍ വരും. ശനിയാഴ്‌ച വൈകുന്നേരം ആറ് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് രാജ്യം സമ്പൂര്‍ണമായി അടച്ചുപൂട്ടുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിനെതിരായി പ്രതിഷേധം ശക്തമാണ്.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടി. പ്രസിഡന്‍റ് ഗോതബയ രാജപക്‌സെ വെള്ളിയാഴ്ച വൈകിട്ടാണ് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്‍റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആക്രമണങ്ങളില്‍ കലാശിയ്‌ക്കുന്ന സ്ഥിതിയാണ് രാജ്യത്ത്. കര്‍ഫ്യൂ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ദീർഘനാളത്തേക്ക് തടവിലാക്കാനും സൈന്യത്തിന് അനുമതി നല്‍കുന്നതാണ് നിരോധനാജ്ഞ.