കേരളം

kerala

ETV Bharat / international

ലോഞ്ച് ക്ലിയറൻസ് ലഭിച്ചില്ല; സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം ഓഗസ്റ്റിൽ ഇല്ല

റേഡിയോ-സ്പെക്ട്രം ലൈസൻസ് ലഭിച്ചുവെങ്കിലും വിക്ഷേപണ ലൈസൻസ് ലഭിക്കാതെ സ്റ്റാർഷിപ്പ് വിക്ഷേപണം സാധ്യമല്ല.

SpaceX Starship  Starship Orbital test flight launch  Federal Communications Commission  സ്റ്റാർഷിപ്പ് റോക്കറ്റ്  സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ്  സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം  ലോഞ്ച് ക്ലിയറൻസ്  Orbital test flight  മാർസ് റോക്കറ്റ് സ്റ്റാർഷിപ്പ്  റേഡിയോ സ്പെക്ട്രം ലൈസൻസ്  ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ
സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം ഓഗസ്റ്റിൽ നടക്കില്ല

By

Published : Aug 11, 2022, 7:12 PM IST

സാൻ ഫ്രാൻസിസ്‌കോ:സ്‌പേസ് എക്‌സിന്‍റെ സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം (Orbital test flight) ഓഗസ്റ്റിൽ നടക്കില്ല. ലോഞ്ച് ക്ലിയറൻസ് ഇതുവരെ ലഭിക്കാത്തതാണ് ചൊവ്വ ദൗത്യങ്ങള്‍ മുന്നില്‍ കണ്ട് സ്പേസ് എക്‌സ് വികസിപ്പിക്കുന്ന മാർസ് റോക്കറ്റ് സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ വിക്ഷേപണം വൈകുന്നതിന് കാരണം. നേരത്തെ ജൂലൈയിൽ നിശ്ചയിച്ചിരുന്ന വിക്ഷേപണം പിന്നീട് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റാർഷിപ്പിന്‍റെ വിജയകരമായ പരീക്ഷണ വിക്ഷേപണം ഇപ്പോൾ മുതൽ 12 മാസത്തിൽ നടക്കാമെന്ന് ഓഗസ്റ്റ് 2ന് സ്പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചിരുന്നു. സെപ്‌റ്റംബർ 1ന് തുടങ്ങി ആറ് മാസം വരെയാണ് ബഹിരാകാശ ദൗത്യത്തിനുള്ള ഉചിതമായ സമയം. ഈ സമയത്തിൽ വിക്ഷേപണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സ്പേസ് എക്‌സ് അമേരിക്കയുടെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷനിൽ (എഫ്‌സിസി) കമ്പനി ഫയൽ ചെയ്‌ത റേഡിയോ-സ്പെക്ട്രം ലൈസൻസിനുള്ള അപേക്ഷയിൽ പറയുന്നു. ബുധനാഴ്‌ചയാണ് ഇതിനുള്ള ലൈസൻസ് ലഭിച്ചത്. എന്നാൽ ഇത് വിക്ഷേപണത്തിനുള്ള അവസാന കടമ്പയല്ല.

റേഡിയോ സ്‌പെക്‌ട്രം ലൈസൻസ് വിക്ഷേപണ ലൈസൻസിന് തുല്യമല്ലെന്നും പരീക്ഷണ വാഹനങ്ങൾക്കുള്ള റേഡിയോ ലൈസൻസ് മാത്രമാണെന്നും എഫ്‌സിസി ട്വിറ്ററിൽ കുറിച്ചു. ഈ വർഷം ജൂണിൽ സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ വിക്ഷേപണത്തിന് എഫ്എഎയുടെ പാരിസ്ഥിതിക അംഗീകാരം ലഭിച്ചിരുന്നു.

സൗത്ത് ടെക്‌സാസിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ വിക്ഷേപണം നടത്താൻ സ്പേസ് എക്‌സ് ലക്ഷ്യമിടുന്നത്. 165 അടി പൊക്കവും (50 മീറ്റർ) 30 അടി വ്യാസവുമാണ് സ്റ്റാർഷിപ്പിനുള്ളത്. സ്റ്റാര്‍ഷിപ്പിനെ, 'സൂപ്പര്‍ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റര്‍ ഘട്ടവുമായി ഇണക്കും. ഇതു രണ്ടും കൂടി ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. പുനരുപയോഗിക്കാവുന്ന തരത്തിലാണ് രണ്ട് ഘടകങ്ങളും രൂപകൽപന ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details