മൊഗാദിഷു: സൊമാലിയൻ തലസ്ഥാനത്ത് ശനിയാഴ്‌ച നടന്ന രണ്ട് കാർ ബോംബാക്രമണത്തിൽ 100 പേർ മരണപ്പെട്ടതായി സൊമാലിയൻ പ്രസിഡന്‍റ്. മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. 300 ഓളം പേർക്ക് പരിക്കേറ്റതായി കണക്കാക്കുന്നുവെന്നും സ്‌ഫോടന സ്ഥലം സന്ദർശിച്ച ശേഷം ഞായറാഴ്‌ച പ്രസിഡന്‍റ് ഹസൻ ഷെയ്‌ഖ് മുഹമ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സൊമാലിയയിലെ ഇരട്ട സ്‌ഫോടനം: മരണം 100 ലധികം, 300 ഓളം പേർക്ക് പരിക്ക്
സൊമാലിയൻ ഭരണകൂടം അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള അൽ-ഷബാബ് തീവ്രവാദ ഗ്രൂപ്പിനെ വിമർശിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
2017 ഒക്‌ടോബറിൽ ഇതേ സ്ഥലത്ത് നടന്ന ട്രക്ക് ബോംബാക്രമണത്തിൽ 500 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം സൊമാലിയയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്‌ച നടന്നത്. സൊമാലിയൻ ഭരണകൂടം അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള അൽ-ഷബാബ് തീവ്രവാദ ഗ്രൂപ്പിനെ വിമർശിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
അൽ-ഷബാബുമായി യുദ്ധം തുടരുകയാണെന്നും രാജ്യത്തിന്‍റെ വലിയ ഭാഗങ്ങൾ കൈവശം വച്ചിരിക്കുന്ന തീവ്രവാദികൾക്കെതിരെ മിലിഷ്യ ഗ്രൂപ്പുകൾക്കൊപ്പം സർക്കാർ നടത്തുന്ന ആക്രമണത്തിൽ സൊമാലിയ വിജയിക്കുകയാണെന്നും പ്രസിഡന്‍റ് പറഞ്ഞു. ഈ വർഷമാണ് ഹസൻ ഷെയ്‌ഖ് മുഹമ്മദ് സൊമാലിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.