വാഷിങ്‌ടൺ: അമേരിക്കയിലെ കൊളറാഡോയിലെ ഫാൽക്കൺ മേഖലയിൽ നടന്ന വെടി വയ്പ്പില്‍ ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. ഞായറാഴ്‌ച പുലർച്ചെ 12.50നാണ് വെടി വയ്‌പ്പ് നടന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അമേരിക്കയിൽ വീണ്ടും വെടിവയ്‌പ്പ്; ഒരു മരണം, 4 പേർക്ക് പരിക്ക് - എൽ പാസോ കൗണ്ടി
അമേരിക്കയിലെ ഫാൽകോൺ മേഖലയിൽ ഞായറാഴ്‌ചയാണ് ഒന്നിലധികം ആളുകൾ ചേർന്ന് വെടിവയ്‌പ്പ് ഉണ്ടായത്
സംഭവത്തിൽ എൽ പാസോ കൗണ്ടി പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന സമയത്ത് എൽ പാസോ കൗണ്ടിയിലെ കമ്മ്യൂണിക്കേഷൻ സെന്‍ററിലേയ്‌ക്ക് നിരവധി ഫോൺ കോളുകൾ വന്നെന്നും പലയിടത്തു നിന്നും വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ട് ചെയ്‌തെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നും അതേസമയം ഈ ആക്രമണത്തിന് ശനിയാഴ്‌ച പോട്ടർ ഡ്രൈവിൽ നടന്ന കാർജാക്കിങുമായി ബന്ധമില്ലെന്നുമാണ് പൊലീസിന്‍റെ നിഗമനം.
ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. പ്രതികളെ പിടികൂടാൻ പ്രദേശവാസികളോട് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.