ന്യൂഡല്‍ഹി: കടിച്ചാല്‍ പൊട്ടാത്തതും അപൂര്‍വമായി മാത്രം ഉപയോഗിക്കുന്നതുമായ ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കുന്നതില്‍ പ്രശസ്‌തനാണ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ. ട്വിറ്ററിലൂടെ തന്‍റെ ഇംഗ്ലീഷ് ഭാഷ നൈപുണ്യം പ്രകടിപ്പിക്കാറുള്ള തരൂര്‍ പരിചയപ്പെടുത്തിയ പുതിയ വാക്കാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.'അല്‍ഗോസ്‌പീക്ക്' എന്നതാണ് തരൂര്‍ പുതുതായി പരിചയപ്പെടുത്തിയ വാക്ക്.
സമൂഹ മാധ്യമങ്ങളില്‍ അനുയോജ്യമല്ലാത്തതോ അനുചിതമോ ആയി അല്‍ഗോരിതങ്ങള്‍ കണക്കാക്കുന്ന വാക്കുകള്‍ക്ക് പകരം മറ്റൊരു വാക്ക് ഉപയോഗിക്കുന്നതിനെയാണ് 'അല്‍ഗോസ്‌പീക്ക്' എന്ന് പറയുന്നത്. മരിച്ച (ഡെഡ്) എന്ന പദത്തിന് പകരം ജീവനില്ലാത്ത (അണ്‍അലൈവ്) എന്ന പദം ഉപയോഗിക്കുന്നത് അല്‍ഗോസ്‌പീക്കിന്‍റെ ഉദാഹരണമാണെന്നും തരൂർ വിശദീകരിക്കുന്നുണ്ട്. ഇന്നത്തെ വാക്ക് എന്ന് വിശേഷിപ്പിച്ചാണ് തരൂർ പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തുന്നത്.
വാക്കുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശശി തരൂര്‍ ഉണ്ടെന്ന അടിക്കുറിപ്പോടെ ഒരാള്‍ പങ്കുവച്ച ട്വിറ്റര്‍ പോസ്റ്റും തരൂര്‍ പങ്കുവച്ചു. ഈയിടെ ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പാര്‍ലമെന്‍റില്‍ വിലക്കിയ വാക്കുകളില്‍ ചിലത് ഇടത് പേജിലും വലത് പേജില്‍ അതിന്‍റെ കടുകട്ടി പര്യായങ്ങളുമുള്ള ഒരു പുസ്‌തം പിടിച്ചു നില്‍ക്കുന്ന തരൂരിന്‍റെ ഇല്ലുസ്‌ട്രേഷനാണ് ട്വിറ്ററില്‍ ഒരാള്‍ പങ്കുവച്ചത്. 'ഞാന്‍ ഇങ്ങനെ ചെയ്യില്ല, എന്നാല്‍ ഇത് ബുദ്ധിപരമായ നീക്കമാണ്', പോസ്റ്റ് റീട്വീറ്റ് ചെയ്‌ത് കൊണ്ട് തരൂർ ട്വിറ്ററില്‍ കുറിച്ചു.
അടുത്ത കാലത്ത് തരൂർ ട്വിറ്ററില്‍ പങ്കുവച്ച 'ഡൂംസ്ക്രോളിങ്' എന്ന വാക്കും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മോശം വാർത്തകള്‍ തേടി കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിന്‍റെ അര്‍ഥം. കാലഘട്ടത്തിന്‍റെ വാക്ക് എന്ന് വിശേഷിപ്പിച്ചാണ് തരൂർ പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തിയത്.
Also read: മോശം വാര്‍ത്ത തേടി വായിക്കുന്നുണ്ടോ? അതാണ് 'ഡൂംസ്‌ക്രോളിങ്': ചര്‍ച്ചയായി ശശിതരൂരിന്‍റെ പ്രയോഗം