കേരളം

kerala

ETV Bharat / international

മങ്കിപോക്‌സിനെ സൂക്ഷിക്കണം: 'പുരുഷ പങ്കാളികള്‍ക്ക്' ലോക ആരോഗ്യ സംഘടന തലവന്‍റെ നിര്‍ദേശം - മങ്കിപോക്സ് കേസുകള്‍

മങ്കിപോക്‌സ്‌ രോഗവ്യാപനം കൂടുതലായും ഗേ, ബൈസെക്‌സ്‌, പുരുഷമാര്‍ തമ്മിലുള്ള ബന്ധപ്പെടല്‍ എന്നിവയിലൂടെയാണെന്ന് അറിയിച്ച് ലോക ആരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസ്.

Monkey pox is largely Spreading through  WHO on Monkey pox  മങ്കിപോക്സിനെക്കുറിച്ച് ലോക ആരോഗ്യ സംഘടനയുടെ നിര്‍ദേശം  മങ്കിപോക്സ് രോഗവ്യാപനം കൂടുതലായും എങ്ങനെ  മങ്കിപോക്സ് കേസുകള്‍  ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍
മങ്കിപോക്സിനെ സൂക്ഷിക്കണമെന്ന് 'പുരുഷ പങ്കാളികള്‍ക്ക്' ലോക ആരോഗ്യ സംഘടന തലവന്‍റെ നിര്‍ദേശം

By

Published : Jul 28, 2022, 3:33 PM IST

ജനീവ: മങ്കിപോക്‌സ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് 'പുരുഷ പങ്കാളികളോട്' ലോക ആരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്‍റെ നിര്‍ദേശം. മങ്കിപോക്‌സ്‌ ഭീതി പടരുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ ലൈംഗിക പങ്കാളികളോട് 'അല്‍പസമയത്തേക്ക്' അകല്‍ച്ച പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പകര്‍ച്ചവ്യാധി കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനാല്‍ ആരോഗ്യ സംഘടനകള്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ജാഗ്രത വേണം: മെയ് മാസത്തില്‍ കണ്ടെത്തിയ 98 ശതമാനം മങ്കിപോക്‌സ്‌ കേസുകളും ഗേ, ബൈസെക്‌ഷ്വല്‍, പുരുഷമാര്‍ തമ്മിലുള്ള ബന്ധപ്പെടല്‍ എന്നിവയിലൂടെയാണെന്നും ലോക ആരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ അറിയിച്ചു. മുന്നറിയിപ്പ് രോഗവ്യാപനത്തിന്‍റെ തീവ്രത കുറക്കാനുള്ള നിര്‍ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി." ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്മാരുമായും മറ്റുള്ളവരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതില്‍ സുരക്ഷിതമായ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നാണ് " എന്നും അദ്ദേഹം പറഞ്ഞു.

രോഗബാധിതര്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും, നേരിട്ടുള്ളതും ശാരീരികമായുള്ളതുമായ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും പറഞ്ഞ അദ്ദേഹം ആവശ്യമെങ്കില്‍ അവരുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അറിയിച്ചു. അതേസമയം, പുരുഷന്മാർ തമ്മിലുള്ള ലൈംഗിക പങ്കാളിത്തം കുറയ്ക്കണമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ നിർദ്ദേശത്തില്‍ ഇല്ല. മങ്കിപോക്‌സ്‌ സാധ്യതയുള്ളവരുമായി ചർമ്മ സമ്പർക്കം ഒഴിവാക്കണമെന്ന് മാത്രമാണ് ഇവരുടെ നിര്‍ദേശം.

മങ്കിപോക്‌സ്‌ രോഗബാധിതനുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവര്‍ക്കും, രോഗി ഉപയോഗിച്ച വസ്‌ത്രങ്ങള്‍ ബെഡ്ഷീറ്റുകള്‍ എന്നിവ വഴിയും രോഗബാധ ഉണ്ടാകാമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. മാത്രമല്ല ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരില്‍ രോഗം മൂര്‍ച്‌ഛിക്കാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 75 രാജ്യങ്ങളില്‍ ഇതുവരെ 19,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

മരണം ആഫ്രിക്കയില്‍ മാത്രം: അതേസമയം, ആഫ്രിക്കയില്‍ മാത്രമാണ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രോഗവ്യാപനത്തിന്‍റെ പ്രധാന ഉറവിടങ്ങള്‍ നേരിട്ടുള്ള സമ്പര്‍ക്കം, ചര്‍മം വഴിയുള്ള സമ്പര്‍ക്കം, മുഖത്തോട് മുഖമുള്ള സമ്പര്‍ക്കം, വായില്‍ നിന്നും മറ്റുമുള്ള സ്രവം തുടങ്ങിയവയില്‍ നിന്നാണെന്ന് മങ്കിപോക്‌സിനെ നിരീക്ഷിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ സംഘത്തിന്‍റെ തലവന്‍ ഡോ.റോസമണ്ട് ലൂയിസ് അറിയിച്ചു.

മങ്കിപോക്‌സ്‌ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്നും, എന്നാല്‍ ഇതിന്‍റെ വ്യാപനം കൂടുതലായും ലൈംഗിക ബന്ധത്തിലൂടെയാണെന്നും എച്ച്ഐവി, ഹെപ്പറ്റെറ്റിസ് തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ നിരീക്ഷിക്കുന്ന ഡബ്ലിയുഎച്ച്ഒയുടെ ഉപദേഷ്‌ടാവ് ആന്‍ഡി സീല്‍ വ്യക്തമാക്കി. എന്നാല്‍ മങ്കിപോക്സിന്‍റെ വ്യാപനം ലൈംഗിക ശൃംഖലകളിലൂടെയും, അജ്ഞാതരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയുമാണെന്ന് ബ്രിട്ടനില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ഡോ. ഹ്യൂ ആല്‍ഡര്‍ പറഞ്ഞു.

ചര്‍മത്തില്‍ ഒന്നോ രണ്ടോ വ്രണങ്ങളുള്ളവര്‍ക്കും കുരങ്ങുപനി ബാധിച്ചേക്കാമെന്നറിയിച്ച് ബ്രിട്ടീഷ് ഭരണകൂടം കഴിഞ്ഞയാഴ്ച ഡോക്‌ടര്‍മാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണമെത്തുന്നത്. അതേസമയം, യൂറോപ്യൻ യൂണിയനിൽ മങ്കിപോക്‌സ്‌ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ യൂറോപ്യൻ യൂണിയന്റെ ആരോഗ്യ കമ്മീഷണർ ബ്ലോക്കിലെ 27 അംഗരാജ്യങ്ങളോട് ബുധനാഴ്ച കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details