വാഷിങ്ടണ്‍ ഡിസി: വാഷിങ്ടണ്‍ ഡിസിയില്‍ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്പ്പില്‍ കൗമാരക്കാരന്‍ മരിച്ചു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം 2 മൈല്‍ അകലെയുള്ള യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിലാണ് സംഭവം. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
മൊചെല്ല എന്ന സംഗീത പരിപാടിക്കിടെയായിരുന്നു ആക്രമണം. അജ്ഞാതരായ സംഘമാണ് വെടി വച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ ഏറെ പേര്‍ക്കും കാലുകളിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ഡിസി പൊലീസ് അറിയിച്ചു. വെടിവയ്പ്പിനെ തുടര്‍ന്ന് ആളുകളോട് അവിടം വിട്ടു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. യുഎസില്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്നും അവ വാങ്ങാനുള്ള പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തണമെന്നും പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞിരുന്നു.