കേരളം

kerala

ETV Bharat / international

വീണ്ടും കൊവിഡ്‌: ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ - സൗദി അറേബ്യ കൊവിഡ്‌ കേസ്‌

ഇന്ത്യ, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്‌ഗാനിസ്ഥാന്‍, യമന്‍, സൊമാലിയ, എതോപ്യ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റനാം, അര്‍മേനിയ, ബെലാറസ്, വെനുസ്വേല, ലെബനന്‍, കോഗോ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് വിലക്കിയത്.

Saudi travel to countries banned  new Covid outbreaks in India  WHO on monkey pox  WHO on virus endemic  കൊവിഡ്‌ കേസുകള്‍ കൂടുന്നു  സൗദി അറേബ്യ കൊവിഡ്‌ കേസ്‌  ഇന്ത്യ കൊവിഡ്‌
വീണ്ടും കൊവിഡ്‌; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ

By

Published : May 23, 2022, 9:59 AM IST

ജിദ്ദ: കൊവിഡ്‌ കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര വിലക്കി സൗദി അറേബ്യ. ഇന്ത്യ, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്‌ഗാനിസ്ഥാന്‍, യമന്‍, സൊമാലിയ, എതോപ്യ, ലിബിയ, ഇന്തോനേഷ്യ, വിയറ്റനാം, അര്‍മേനിയ, ബെലാറസ്, വെനുസ്വേല, ലെബനന്‍, കോഗോ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് വിലക്കിയത്.

സൗദിയില്‍ ഇതുവരെ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അത്തരം കേസുകള്‍ നിരീക്ഷിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ മന്ത്രാലയം സജ്ജമാണെന്നും ആരോഗ്യ ഉപമന്ത്രി അബ്‌ദുല്ല അസിരി പറഞ്ഞു.

Also Read: ബീജിങ്ങില്‍ കടുത്ത കൊവിഡ് നിയന്ത്രണം ; ആയിരക്കണക്കിനാളുകളെ ഒറ്റ രാത്രികൊണ്ട് ക്വാറന്‍റൈനിലാക്കി ; പ്രതിഷേധം

ഇതുവരെ 11 രാജ്യങ്ങളിൽ 80 പേരില്‍ കുരങ്ങ് പനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ്‌ പകരാനുള്ള സാധ്യത കുറവാണെന്നും സംഘടന പ്രസ്‌താവനയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details